Latest News

പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും മാര്‍ഗ്ഗരേഖ പ്രകാശനവും ഇന്ന്

തളിപ്പറമ്പ് : തലശ്ശേരി അതിരൂപത ചെറുപുഷ്പമിഷന്‍ലീഗ്തിരുബാലസഖ്യം പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും മാര്‍ഗ്ഗരേഖ പ്രകാശനവും ഇന്ന് തളിപ്പറമ്പ് സെന്റ്.മേരീസ് പള്ളി ഓഡിറ്റോറിയത്തില്‍ വച്ച് രാവിലെ 11.00 മണിക്ക് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്യും. തലശ്ശേരി അതിരൂപത ചെറുപുഷ്പമിഷന്‍ലീഗ് പ്രസിഡന്റ് ബേബി പ്ലാശ്ശേരി അധ്യക്ഷത വഹിക്കും.വികാരി ജനറാള്‍ മോ ണ്‍.ജോസഫ് പാംപ്ലാനി മാര്‍ക്ഷരേഖ പ്രകാശനം ചെയ്യും. ചെറു പുഷ്പമിഷന്‍ലീഗ്തിരുബാലസഖ്യം ശാഖാ വൈസ്ഡയറക്ടര്‍, സി സ്റ്റേഴ്‌സ്, പതിനാറ് മേഖലകളില്‍നിന്നുള്ള സണ്‍ഡേസ്‌കൂള്‍ ഫൊ റോന പ്രസിഡന്റുമാര്‍, മിഷന്‍ലീഗ് അതിരൂപത എക്‌സിക്യുട്ടീവ് അംഗങ്ങള്‍, മേഖല പ്രസിഡന്റ്‌സെക്രട്ടറിമാര്‍, കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി എം.റ്റി.സി മിഷന്‍ തീര്‍ത്ഥയാത്രയില്‍ പങ്കെടുത്ത കുട്ടികള്‍ എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുക്കും. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി എം.റ്റി.സി മിഷന്‍ തീര്‍ത്ഥയാത്രയില്‍ പങ്കെ ടുത്തവരില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് കരസ്ഥമാക്കിയ കുട്ടികള്‍ക്ക് പോണാട്ട് ജോസഫ് ഏലിക്കുട്ടി മെമ്മോറിയല്‍ എക്‌സലന്‍സ് അവാര്‍ഡും, സണ്‍ഡേസ്‌കൂളില്‍ പത്ത്,പന്ത്രണ്ട് ക്ലാ സ്സുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടിക്കുള്ള മാര്‍. സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പൗരോഹിത്യ രജതജൂബിലി സ്മാരക അവാര്‍ഡുകളും, കൈയ്യെഴുത്ത് മാസിക വിജയികള്‍ക്കുള്ള സമ്മാന ദാനവും, സ്‌നേഹതാര പുരസ്‌കാരവും പ്രസ്തുത മീറ്റിംഗില്‍ വച്ച് മാര്‍. ജോര്‍ജ്ജ് ഞറളക്കാട്ട് നല്‍കും. കുട്ടികളില്‍ പ്രകൃതി സ്‌നേഹവും കൃഷിയോട് താത്പര്യവും വളര്‍ത്തുന്നതിനായി മിഷന്‍ പച്ചക്കറി വിത്ത് വിതരണവും നടത്തും . മീറ്റിംഗില്‍ അതിരൂപത മതബോധന ഡയറക്ടര്‍ റവ.ഡോ.ജോര്‍ജ്ജ് കാഞ്ഞിരക്കാട്ട്, തളിപ്പറമ്പ് ഫൊറോന വികാരി റവ.ഫാ.അബ്രാഹം പോണാട്ട്, അതിരൂപത സെക്രട്ടറി സുനില്‍ കല്ലിടുക്കില്‍, ചെമ്പേരി സണ്‍ഡേസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷീന്‍ വേലിക്കകത്ത്, തുടങ്ങിയവര്‍ സംസാരിക്കും.

No comments:

Post a Comment