Latest News

ഫസല്‍വധക്കേസില്‍ തുടരന്വേഷണമില്ല

കൊച്ചി: ഫസല്‍ വധക്കേസില്‍ തുടര ന്വേഷണം വേണ്ടെന്ന് കൊച്ചി സി.ബി.ഐ കോടതി. ഫസലിന്റെ സഹോദരന്‍ അ ബ് ദുല്‍ സത്താര്‍ നല്‍കിയ ഹരജി യാണ് കോടതി തള്ളിയത്. ആര്‍. എസ്.എസ് പ്രവര്‍ത്തകന്‍ സു ബീഷിന്റെ കുറ്റസമ്മത മൊഴി യുടെ അടിസ്ഥാനത്തില്‍ കേസി ല്‍ തുടരന്വേഷണം വേണമെന്നാ ണ് സഹോദരന്‍ ആവശ്യ പ്പെട്ടി രുന്നത്. മൊഴിയുടെ പകര്‍പ്പും ഹാജരാക്കിയിരുന്നു.
എന്നാല്‍ കുറ്റസമ്മത മൊഴി യുടെ അടിസ്ഥാനത്തില്‍ തുടര ന്വേഷണം പറ്റില്ലെന്ന് പറഞ്ഞ കോടതി മൊഴിയും സി.ബി. ഐ യുടെ കണ്ടെത്തലും വ്യത്യാസ മുണ്ടെന്നു കാണിച്ച്ഹരജി തള്ളു കയായിരുന്നു.
തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ വധി ച്ചതു താനുള്‍പ്പെട്ട സംഘമെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീ ഷിന്റെ വെളിപ്പെ ടുത്ത ല്‍ കഴിഞ്ഞ ദിവസമാണ് പുറ ത്തുവന്നത്.
താനും നാലു സുഹൃത്തുക്ക ളും ചേര്‍ന്നാണ് ഫസലിനെ കൊ ന്നതെന്നായിരുന്നു സുബീ ഷി ന്റെ വെളിപ്പെടുത്തല്‍. സി.പി. എമ്മിന് കൊലപാതകത്തില്‍ പങ്കില്ലെന്നും സുബീഷ് പൊലീ സിന് നല്‍കിയ മൊഴിയിലുണ്ടാ യിരു ന്നു. എന്നാല്‍ പൊലീസ് മര്‍ദ്ദിച്ച് പറയിപ്പിച്ചതാ ണ് ആ മൊഴിയെന്ന് സുബീഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
ആര്‍എസ്എസിന്റെ കൊടി മരം നശിപ്പിച്ചതാണ് വിരോധ ത്തിനു കാരണമെന്നും മൊഴി യിലുണ്ട്. സിപിഎം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം കെ. മോഹനനെ വധിച്ച കേസില്‍ പി ടിയിലായപ്പോഴാണു ഫസല്‍ വ ധം സംബന്ധിച്ച വെളിപ്പെടു ത്ത ല്‍ സുബീഷ് നടത്തിയത്.
നേരത്തെ, കാരായി രാജനും കാരായി ചന്ദ്രശേഖരനുമു ള്‍പ്പെ ടെ എട്ടു പേരാണ് ഫസല്‍ വധ ക്കേ സില്‍ സി.ബി.ഐ അന്വേഷ ണ ത്തില്‍ പിടിയിലായത്. ഫസലിന്റെ ഭാര്യയുടെ പരാതിയി ലാണ് സിബി.ഐ കേസ് അന്വേഷിച്ചത്. തലശേരി ജെടി റോഡി ല്‍ 2006 ഒക്ടോബര്‍ ഇരുപത്തിരണ്ടിന് പുലര്‍ച്ചെയാണു ഫസല്‍ കൊല്ലപ്പെടുന്നത്.

No comments:

Post a Comment