Latest News

അനധികൃത മദ്യവില്‍പന: യുവാവ് അറസ്റ്റില്‍

തളിപ്പറമ്പ്: കട കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പന നടക്കുന്നുണ്ടെനന രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ ആറര ലിറ്റര്‍ വിദേശ മദ്യവും വാഹനവും പിടികൂടി. പയ്യാവൂര്‍ എരുവശ്ശേരി നെ ല്ലിക്കുറ്റിയിലെ അല്‍ഫോണ്‍സ് കോട്ടേജ് ഉടമ പാലോട്ട് വീട്ടില്‍ റോയി കുര്യ(43)നെ എക്‌സൈ സ് സംഘം അറസ്റ്റ് ചെയ്തു. കട കേന്ദ്രീകരിച്ച് അനധികൃതമദ്യവില്‍പന നടത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പരാതി നല്‍ കിയസാഹചര്യത്തില്‍ എക് സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ. ദിനേശന്‍, പ്രിവ ന്റീവ് ഓഫീസര്‍ കെ.പി മധുസൂദനന്‍എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഇയാളുടെ കെ.എല്‍.59-ഡി.9403നമ്പര്‍ മഹീന്ദ്ര സ്‌കൂട്ടിയും എ ക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

No comments:

Post a Comment