Latest News

സ്‌കൂളുകളിലെ കുത്തിവെപ്പില്‍ ആശങ്ക

പയ്യന്നൂര്‍:സ്‌കൂളുകളിലെ കുത്തിവെപ്പ് പരക്കെ ശങ്കയുളവാക്കുന്നതാണെന്ന് പയ്യന്നൂരില്‍ ചേര്‍ന്ന ജനകീയാരോഗ്യ പ്രവര്‍ത്തകരുടെ യോഗം അഭിപ്രായപ്പെട്ടു. കേരളത്തിലെ വിദ്യാലയങ്ങളില്‍ പതിനഞ്ച് വയസ്സുവരെ പ്രായമുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മീസില്‍സ് റൂബെല്ലാ വാക്‌സിന്‍ ഈ വര്‍ഷവും കുത്തിവെക്കാനുള്ള ഊര്‍ജിതമായ ശ്രമങ്ങളുമായി ആരോഗ്യാധികൃതര്‍ മുന്നോട്ട് പോവുകയാണ്.കര്‍ണ്ണാടക, തമിള്‍നാട് ഉള്‍പ്പെടെയുള്ള ഏതാനും സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം ഫെബ്രുവരി തൊട്ട് തന്നെ പരിപാടി നടപ്പിലാക്കിത്തുടങ്ങി. പക്ഷെ,ഈ രണ്ട് സംസ്ഥാനത്തും ഇത്തവണ പരിപാടിക്ക് രക്ഷിതാക്കളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നു. ഓട്ടിസം പോലുള്ള വൈകല്യങ്ങളും മറ്റു പാര്‍ശ്വഫലങ്ങളും ഇത്തരം കുത്തിവെപ്പുകള്‍ മൂലം ഉണ്ടായേക്കാമെന്ന് ലോകമെമ്പാടുമുള്ള വൈദ്യശാസ്ത്ര ഗവേഷകര്‍ താക്കീത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ സുരക്ഷിതത്വത്തെക്കുറിച്ചുണ്ടായ ആശങ്കകളും നേരത്തേ പെന്റാവാലന്റ് വാക്‌സിന്‍ മൂലമുണ്ടായ നൂറുകണക്കിന് മരണങ്ങളും ശാസ്ത്രീയ പഠനങ്ങളോ അനന്തര ഫലങ്ങളെക്കുറിച്ചുള്ള വിലയിരുത്തലോ ഒന്നും കൂടാതെ വീണ്ടും വീണ്ടും പരിപാടി നടപ്പാക്കുമെന്ന സര്‍ക്കാരിന്റെ ശാഠ്യവും വാക്‌സിന്‍ നിര്‍മ്മാതാക്കളുടെയും അവരെ പ്രോത്സാഹിപ്പിക്കുന്ന ശിശുരോഗ വിദദ്ധരുടെ സംഘടനയുടെയും അവിശുദ്ധ കൂട്ടുകെട്ട്, അഴിമതി
എന്നിവയെക്കുറിച്ച്
പുറത്തു വന്ന വിവരങ്ങളും എല്ലാം ചേര്‍ന്ന് ഇന്ത്യയിലെ കുത്തിവെപ്പുകളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഭീതി പരന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ സംസ്ഥാനങ്ങളിലെ രക്ഷിതാക്കള്‍ സ്‌കൂളധികൃതരോട് പ്രതിഷേധിച്ചതു് എന്ന് പ്രമുഖ പത്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാക്‌സിന്‍ എടുക്കണമോ വേണ്ടയോ എന്ന തീരുമാനം കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വിട്ടുകൊടുക്കുക എന്നതാണു് വിദ്യാലയ അധികൃതര്‍ക്ക് സ്വീകരിക്കാവുന്ന നീതിയുക്തമായ സമീപനം.
കത്തിവെപ്പിനു വിധേയരാവുന്നവരുടെ അറിവോട് കൂടിയുള്ള സമ്മതമുണ്ടെങ്കില്‍ മാത്രമേ വാക്‌സിന്‍ കൊടുക്കാവൂ എന്നും അത് നിര്‍ബന്ധിച്ച് അടിച്ചേല്പിച്ചാല്‍ കുട്ടികള്‍ ഭാവിയില്‍ നേരിടേണ്ടി വരുന്ന പ്രതികൂല ഫലങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ആരോഗ്യ വകുപ്പോ അധികൃതരോ ഒരിക്കലും ഉത്തരവാദിത്തം ഏറ്റെടുക്കാറില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു .ആശുപത്രികളില്‍ വച്ച് ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലല്ലാതെ വാക്‌സിനുകള്‍ വിദ്യാലയങ്ങളില്‍ വച്ച് കുത്തിവെക്കുന്നത് ഒട്ടും ശരിയല്ലെന്ന് അനേകം രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു. കുത്തിവെക്കണമെ
ന്നുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളെയോ ഹെല്‍ത് സെന്ററുകളെയോ സമീപിക്കാമല്ലോ;' കുട്ടികള്‍ക്ക് സ്‌കൂളില്‍ വാക്‌സിന്‍ കൊടുക്കണമെന്നുള്ള രക്ഷിതാക്കള്‍ സമ്മതപത്രം ഒപ്പിട്ട് നല്‍കാന്‍ തയ്യാറാവണം.
വാക്‌സിനുകള്‍ കൊടുക്കുന്നത് യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളവര്‍ക്ക് തന്നെയാണോ അതോ നേരത്തെ കുത്തിവച്ച് പ്രതിരോധശേഷി നേടിക്കഴിഞ്ഞവര്‍ക്ക് തന്നെ വീണ്ടും അനാവശ്യമായി
ഡോസ്‌കള്‍ നല്‍കുകയാണോ എന്നൊക്കെ വിശദമായി അന്വേഷിച്ചു കണ്ടെത്താനും രേഖപ്പെടുത്താനും മറ്റും സംവിധാനമില്ലാതെ പല കുത്തിവെപ്പുകളും ആവര്‍ത്തിച്ചു കൊടുക്കുകയാണ് എന്നും ആക്ഷേപമുണ്ട്.
ഇത്തരത്തിലുള്ള വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നവരെ ശാസ്ത്ര വിരുദ്ധരെന്നോ അന്ധവിശ്വാസികളെന്നോ മുദ്രകുത്താനും സാമൂഹ്യ ദ്രോഹികളായി ചിത്രീകരിച്ചു അവരുടെ വായടപ്പിക്കുവാനുമാണ് വാക്‌സിന്‍ ലോബി ശ്രമിക്കുന്നത്.ഈ ലോബി ശക്തമായ രാഷ്ട്രീയസാമ്പത്തിക
സ്വാധീനമുള്ള ഒന്നാണ്. ഇവര്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്തു കൊടുക്കുന്നതു് ആരോഗ്യ അധികൃതരും സര്‍ക്കാരുകളുമാണ്. ആവശ്യമായ ശാസ്ത്രീയ പഠനങ്ങളും മുന്‍കരുതലുകളും കുത്തിവെപ്പെടുത്തവര്‍ക്ക് തുടര്‍ന്നും
മോണിറ്ററിങ്ങും നടത്താതെ കുത്തിവെപ്പ് പരിപാടിയുമായി അന്ധമായി മുന്നോട്ട് പോവുന്നത് രോഗം തടയുവാനല്ല;ഓട്ടിസം പോലുള്ള പുതിയ രോഗങ്ങള്‍ വ്യാപിക്കുവാനാണ് സഹായകമാവുക.അതിനാല്‍, കുട്ടികളുടെ സുരക്ഷിതത്വവും ഭാവിയിലെ ജീവിതവും പരിഗണിക്കാതെ വാക്‌സിന്‍ പരിപാടിയുമായി മുന്നോട്ട് പോവുകയോ വിദ്യാര്‍ത്ഥികളില്‍ ഇത് അടിച്ചേല്പിക്കുകയോ ചെയ്യരുതെന്നു് പയ്യന്നൂരില്‍ ചേര്‍ന്ന ജനകീയാരോഗ്യ പ്രവര്‍ത്തകരുടെ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.യോഗത്തില്‍ കെ. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.ശശി, ടി. മാധവന്‍ മാസ്റ്റര്‍,കെ.പി.വിനോദ്, എസ്.കെ. കുഞ്ഞികൃഷ്ണന്‍, കെ. പവിത്രന്‍, രാജന്‍മുല്ലക്കൊടി, പി.ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment