Latest News

എല്ലാ വകുപ്പിലും ഇടപെടുംപുതുവൈപ്പിന്‍: പോലീസ് നടപടി ശരിയായില്ല

കോഴിക്കോട്: പുതുവൈപ്പിനില്‍ ജനങ്ങളെ തല്ലിച്ചതച്ച പോലീസ് നടപടി ശരിയായില്ലെന്ന് ഡി.ജി.പി ജേക്കബ് തോമസ്. പോ ലീസ് ജനങ്ങളെ സഹോദരങ്ങളെപോലെ കാണണമെന്നും ജേക്ക ബ് തോമസ് പറഞ്ഞു. കോഴിക്കോട് പറോപ്പാടി സി ല്‍വര്‍ ഹില്‍സ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരു ജനങ്ങളെ ആക്രമിച്ചാലും ശരിയല്ലെന്നും പോലീസ് ജനങ്ങളെ കാണുന്നതുപോലെ ജനങ്ങളും പോലീസിനെസഹോദരങ്ങളെപ്പോലെ കാണണമെന്നും അ ദ്ദേഹം പറഞ്ഞു. എല്ലാവകുപ്പിലും താന്‍ ഇടപെടുമെന്നുംറവന്യു വ കുപ്പിലെ അഴിമതി തടയാന്‍ പഠ നം നടത്തുമെന്നും അദ്ദേഹം കൂ ട്ടിച്ചേര്‍ത്തു
പുതുവൈപ്പിനില്‍ എന്‍ഒസി പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ സമരം നടത്തിയ നാട്ടുകാരെ ഡി.സി.പി യതീഷ്ചന്ദ്രയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചിരുന്നു. ഇത് വ്യാ പക പ്രതിഷേധത്തിനിടയാക്കിയിരുന്നു.എന്നാല്‍ പോലീസിനെ ന്യായീകരിച്ച് ക്രമസമാധാന ചുമതല യുള്ള ഡി.ജിപി സെന്‍കുമാ റും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ നും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള സാധാരണ നടപടിയാണ് പോലീസ് സ്വീകരച്ചതെന്നായിരുന്നുഇരുവരും പ്രതികരിച്ചത്.

No comments:

Post a Comment