Latest News

കനി മധുരം നാലാം ഘട്ടം ആരംഭിച്ചു

പയ്യന്നൂര്‍ : പയ്യന്നൂര്‍ എം.എല്‍.എ സി. കൃഷ്ണന്റെ നേതൃത്വത്തില്‍ മണ്ഡല പരിധിയില്‍ നടപ്പിലാക്കി വരുന്ന സമഗ്ര പുരയിട കൃഷി വ്യാപന പദ്ധതി കനി മധുരം നാലാം ഘട്ടത്തിന്റെ ഫല വൃക്ഷ തൈ കളുടെ സ്‌കൂള്‍ തലത്തിലുള്ള മണ്ഡലം തല വിതരണ ഉദ്ഘാടനം കോറോം ദേവീ സഹായം യു.പി.സ്‌കൂളില്‍ സി. കൃഷ്ണന്‍ എം. എല്‍.എ നിര്‍വ്വഹിച്ചു. കുട്ടികളുടെ വീട്ടുവളപ്പില്‍ തൈകള്‍ നട്ടു വളര്‍ത്തി സംരക്ഷിക്കുന്നതിനായാണ് വിദ്യാര്‍ത്ഥികള്‍ക്ക് തൈകള്‍ നല്‍കിയത്. പയ്യന്നൂര്‍ നഗരസ' ചെയര്‍മാന്‍ അഡ്വ: ശശി വട്ടക്കൊ വ്വല്‍ അദ്ധ്യക്ഷത വഹിച്ചു. സിനിമാ നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മുഖ്യാതിഥിയായിരുന്നു. കൗണ്‍സിലര്‍ പി.വി.രവീന്ദ്രന്‍, ഇ.പി. കൃഷ്ണന്‍നമ്പ്യാര്‍, എം.ജി.ദിനേശ്, പി.വി.വിജയന്‍, എം.പി.ബിന്ദു എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment