Latest News

അനുശോചിച്ചു

പയ്യന്നൂര്‍: കോറോം ഗ്രാമരക്ഷാസമിതി ആജീവാനന്ത മെമ്പറും പയ്യന്നൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രേശനും(മൂത്തപൊതുവാള്‍) ആയ കല്ലിടില്‍ കുഞ്ഞിരാമപൊതുവാളുടെ നിര്യാണത്തില്‍ കോറോം ഗ്രാമരക്ഷാസമിതി അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് വി.വി. സുകുമാരന്റെ അധ്യക്ഷതയില്‍ കുറുന്തില്‍ അശോകന്‍, എ.വി. ശ്രീധരന്‍, കെ.വി. രാമപൊതുവാള്‍, കെ. രാജീവന്‍, ടി.എ. ദിവാകരന്‍, യു.ശശികുമാര്‍, കെ. രമേശന്‍, വി. ഗീത, പി. പ്രീത, ഇ. സുഗത എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കാമ്പ്രത്ത് രാഘവന്‍ സ്വാഗതം പറഞ്ഞു.



No comments:

Post a Comment