Latest News

സമൂഹനോമ്പുതുറയും അനുമോദനവും

കരിവെള്ളൂര്‍: എസ്.വൈ.എസ്. എസ്.കെ.എസ്.എസ്.എഫ് കരിവെള്ളൂര്‍ ശാഖയുടെ നേതൃത്വത്തില്‍ അനുമോദനവും സമഹ നോമ്പുതുറയും സംഘടിപ്പിച്ചു.
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളെയും കരിവെള്ളൂര്‍ എ.വി.എസ്.ജി.എച്ച്.എസ്സ് സ്‌കൂളിലെ അധ്യാപകരെയും ആദരിച്ചു.
പയ്യന്നൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രവീന്ദ്രന്‍ കാവിലെവളപ്പില്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ജസീര്‍ കുണിയന്‍ അധ്യക്ഷത വഹിച്ചു. ഉമര്‍സഅദി തൃക്കരിപ്പൂര്‍, പത്മനാഭന്‍, ഫാ. ജേക്കബ്, പഞ്ചായത്ത് പ്രസിഡണ്ട് എം. രാഘവന്‍, കെ. നാരയണന്‍, അഫ്‌സല്‍ രാമനന്തളി, കെ. അസീസ്, ടി. അംജാദ്, ശബീര്‍ പുഞ്ചക്കാട്, ഒ.ടി. അസീസ് ഫൈസി, പി. കുഞ്ഞികൃഷ്ണന്‍, കെ.ഇ. മുകുന്ദന്‍, എ.വി. ബാലന്‍, ശാദുലി പുഞ്ചക്കര, സന്‍ജീദ് പാലക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു. സമൂഹ നോമ്പുതുറയും നടന്നു.

No comments:

Post a Comment