Latest News

സ്വീകരണം നല്‍കി

പയ്യന്നൂര്‍: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും വാഗ്മിയും ശാ സ്ത്രജ്ഞ നുമായ ഡോ: ടി.പി. ശശികുമാര്‍, പയ്യന്നൂരിലെ വ്യവസായ പ്രമുഖനും ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ സം സ്ഥാന നേതാവുമായ കെ.പി. ബാലകൃഷ്ണ പൊതുവാള്‍, എന്‍.എം.ഐ.ടിഎഞ്ചിനീയറിംഗ് കോളേജ് ഡയറക്ടര്‍ ജേക്കബ് ജോണ്‍ എന്നിവര്‍ക്ക് പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടകം സ്വീ കരണം നല്‍കി.
കേരള സോഷ്യല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സൗഹൃദ വേദി പ്രസിഡണ്ട് സുരേഷ് പയ്യന്നൂര്‍ അധ്യക്ഷം വഹിച്ചു. ഡോ ശശികുമാ റിന് സൗഹൃദ വേദിയുടെ ഉപഹാരം സുരേഷ് പയ്യന്നൂര്‍ സമ്മാനിച്ചു. കെ.പി. ബാലകൃഷ്ണ പൊതുവാളെ വി.കെ.ഷാഫിയും ജേക്കബ് ജോണിനെ ബി. ജ്യോതിലാലും പൊന്നാടയണിയിച്ച് ആദരിച്ചു. ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി എം. അബ്ദുല്‍ സ ലാം, വി.ടി. വി. ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.എസ്. മു ത്തലിബ് സ്വാഗതവും ജ്യോതിഷ് കുമാര്‍. പി നന്ദിയും പറഞ്ഞു.



No comments:

Post a Comment