Latest News

മദ്യലഹരിയില്‍ യുവാവിന്റെ വീടുകയറി പരാക്രമം; വയോധികക്ക് പരുക്കേറ്റു

പയ്യന്നൂര്‍: മദ്യലഹരിയില്‍ രാത്രിയില്‍ വീടുകള്‍ക്ക് നേരെ അക്രമം പരാക്രമ ത്തിനിടയില്‍ പരുക്കേറ്റ രാമന്തളി കുന്നത്തെരുവിലെ ടി.കെ. ജഗദീശനെ പരിയാ രം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് കൂടെയുണ്ടായിരുന്നയുവാവ് ഇരുളില്‍ ഓടിരക്ഷപ്പെട്ടു. ഇന്നലെ രാത്രി എട്ട്മണിയോടെയാണ് സംഭവത്തിന് തുടക്കം. മദ്യലഹരിയിലായിരുന്ന യുവാവ് രാമന്തളി മുച്ചിലോട്ട് കാവിന് സമീപം താമസിക്കുന്ന ഗോകുലത്തിലെ നാരായണ(70)യുടെ വീട്ടില്‍ അതിക്രമിച്ചുകയറി ഇവരെ തള്ളിയിടുക യായി രുന്നു.  പരുക്കേറ്റ നാരായണിയെ പയ്യന്നൂ ര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി പത്തേ മുക്കാല്‍ മണിയോടെ യുവാവ് രാമന്തളിയിലെ കലശക്കാരന്‍ കൃഷ്ണന്റെ വീട്ടി ല്‍ അതിക്രമിച്ചുകയറി മുറിയിലെ ടി.വി, സോഫ എന്നിവ തല്ലിതകര്‍ ത്തു. ഇരുപത്തിയ്യായിരം രൂപയുടെ നാശനഷ്ട മുണ്ടാ യതായി കൃഷ്ണന്‍ പയ്യന്നൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അ ടിസ്ഥാനത്തില്‍ പോലീസ്‌ കേസ്‌രജിസ്റ്റര്‍ചെയ്തു. തുടര്‍ന്ന് യുവാവ് സ്വന്തം വീടിന്റെ ജനല്‍ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു. ഇതിനിടെ ഗ്ലാസുകൊ ണ്ട് കൈ ക്ക് സാരമായി പരുക്കേറ്റ ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

No comments:

Post a Comment