Latest News

ഹരിതസഹകരണം പരിപാടി ഉദ്ഘാടനം

പയ്യന്നൂര്‍:പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരണ വകുപ്പിന്റെ സഹകരണത്തോടെപയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് ടൗണ്‍ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഹരിതം സഹകരണം പരിപാടിയുടെ ഉദ്ഘാടനം സഹകരണവകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. എം. രമേശന്‍ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. വൃക്ഷത്തൈവിതരണ ഉദ്ഘാടനം സഹകരണ വകുപ്പ് ജില്ലാ പ്ലാനിംഗ് അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.കെ. ദിനേഷ്ബാബു നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബാങ്ക് ചെയര്‍മാന്‍ വി. കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടിവ് സി.വി. വിനോദ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയില്‍ സഹകരണ വകുപ്പ് ജീവനക്കാര്‍, ബാങ്ക് ഡയരക്ടര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ മാനേജര്‍ വി.പി.പി. ഉമ്മര്‍ സ്വാഗതവും മാനേജര്‍ കെ.കെ. വേണുഗോപാല്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment