Latest News

ഇഫ്താര്‍ സംഗമം നടത്തി

പയ്യന്നൂര്‍: ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ശ്രീ വത്സം ഓഡിറ്റോറിയത്തില്‍ വെച്ച് ഇഫ്താര്‍ സംഗമം നടത്തി. ചേമ്പ ര്‍ പ്രസിഡണ്ട് കെ.യു വിജയകുമാറിന്റെ അദ്യക്ഷതയില്‍ നഗരസഭാ ചെയരമാന്‍അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന മതസൗഹാര്‍ ദ്ദ സമ്മേളനത്തില്‍ പിലാത്തറ ജുമാമസ്ജിദ് ഖത്തീബ് അക്ബര്‍ കബീര്‍ ബാഖവി അടിവാട് അനുഗ്രഹഭാഷണം നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, പയ്യന്നൂര്‍ സി.ഐ എം.പി. ആസാദ്, ഡോ. ലിസിമാത്യു, ഡോ. കെ. ദാമോരദരന്‍, കെ. രമേശന്‍ മാസ്റ്റര്‍, കെ.വി.ബാബു, വി. ബാലന്‍, വി.പി. സതീശന്‍, കെ.എസ്.റിയാസ്, എം.പി. തിലകന്‍, കെ. ഖളീല്‍, പി. രാജീവന്‍, എ.വി ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു. വി. നന്ദകുമാര്‍ സ്വാഗതവും എം.കെ. ബഷീര്‍ നന്ദിയും പറഞ്ഞു.


No comments:

Post a Comment