Latest News

പെരുമ്പ കെ.എസ്.ആര്‍.ടി.സി ഡിപ്പോപരിസരം അപകടമേഖല

ബൈക്കും ബസ്സും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക് 

പയ്യന്നൂര്‍:ദേശീയപാതയില്‍ പെരു മ്പ കെ.എസ്.ആര്‍.ടി.സി ഡിപ്പോ പരിസരം അപകടമേഖലയായി മാറുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നാലാമത്തെ അപകടമാണ് ഇന്ന് രാവിലെ എട്ട് മണിയോടെയുണ്ടായത് പെരുമ്പയിലെ ജ്വല്ലറി ജീവനക്കാര്‍ സഞ്ചരിച്ച ബൈക്കും ഡി പ്പോയിലേക്ക്‌പോവുകയായിരു ന്ന കെ.എസ്.ആര്‍.ടി.സിബസ്സും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ജ്വല്ലറി ജീവനക്കാരായ തളിപ്പറമ്പ് കൊളത്തൂര്‍ കോട്ടത്ത് വളപ്പില്‍ രാജന്റെ മകന്‍ രഹില്‍രാജ്(24),വയനാട് ചീരാല്‍ സ്വദേശി രാമകൃഷ്ണന്റെ മകന്‍ ആധാര്‍ വീട്ടില്‍ അജിത്(24)എന്നിവര്‍ ക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ രഹില്‍രാജിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാവിലെ ജ്വല്ലറിയില്‍ ശുചീകരണ പ്രവര്‍ത്തനത്തിന് എത്തിയ ഇവര്‍ കണ്ടോത്തെ താമസ സ്ഥലത്ത് തിരിച്ചുപോകവെ ഡി പ്പോയിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്ന കെ.എസ്.ആര്‍.ടി.സിബസ്സ് ഇടിക്കുകയായിരുന്നു. മൂന്നുദിവസം മുമ്പ് സമാനമായ രീതിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് ഇടിച്ച് പരുക്കേറ്റ ക ണ്ടോത്തെ പാട്യത്തെ വിശാല്‍ ചന്ദ്രന്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ മംഗലാപുരത്തെ ആശുപത്രിയില്‍ കഴിയുകയാണ്. അതേസമയം ദേശീയപാതയില്‍ പുതിയ ഡിവൈഡര്‍ വന്നതോടെ കെ.എസ്.ആര്‍.ടി.സി ഡി പ്പോയിലേക്ക് കയറുന്ന ബസ്സുകള്‍ അശ്രദ്ധമായി ഓടിക്കുന്നതാ ണ് അടിക്കടിയുണ്ടാകുന്ന അപകടത്തിന് കാരണമെന്നും ഇതിന് പരിഹാരമുണ്ടാക്കാന്‍ അധികൃതരും പോലീസും ശ്രമം നടത്തണമെന്നും അല്ലാത്തപക്ഷം ചെറുവാഹന യാത്രക്കാരുടെ ജീവന്‍ അപകടത്തിലാകുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. 

No comments:

Post a Comment