Latest News

ആയുര്‍വ്വേദ ഉപകേന്ദ്രം കെട്ടിടോദ്ഘാടനം

കരിവെള്ളൂര്‍: മുന്‍കാലങ്ങളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സാമൂഹാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റിയപ്പോള്‍ ബോര്‍ഡില്‍ മാത്രമേ മാറ്റമുണ്ടായിട്ടുള്ളുവെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈ ല ജ അഭിപ്രായപ്പെട്ടു.
ആവശ്യമായ തസ്തികകള്‍ സൃ ഷ്ടിക്കുകയോ ഭൗതിക സൗ കര്യങ്ങള്‍ ഒരുക്കുകയോ ചെയ്യാ തെയാണ് സാമൂഹികാരോഗ്യ കേ ന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. അ താണ് സാമൂഹ്യാരോഗ്യകേന്ദ്രങ്ങളുടെ ശോച്യാവസ്ഥയ്ക്ക്കാരണമെന്നും മന്ത്രി പറഞ്ഞു.
കരിവെള്ളൂര്‍-പെരളം പഞ്ചായത്തിലെ തെരു-കുതിര് ആയുര്‍ വ്വേദ ഉപകേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം നിര്‍വ്വഹിക്കുകയായിരു ന്നു അവര്‍. ചടങ്ങില്‍ സി. കൃഷ് ണന്‍ എം.എല്‍.എ അധ്യക്ഷത വ ഹിച്ചു. പി. ജാനകി, കെ.വി. രാധാമണി, വി.പി. ശാരദ,പി.ചന്ദ്രന്‍, പി. വി.നാരായണന്‍, പി.ആര്‍ പൊന്നമ്മ, എന്‍. മനോജ്, ഡോ. എം.പി. സനല്‍കുമാര്‍, കെ.വി. സുനിത, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു. കരിവെള്ളൂര്‍- പെരളം പഞ്ചായ ത്ത് പ്രസിഡണ്ട് എം. രാഘവന്‍ സ്വാഗതവും ഡോ.എം.വി വിജയകുമാര്‍ നന്ദിയും പറഞ്ഞു

No comments:

Post a Comment