Latest News

ബാങ്ക് ബോര്‍ഡ് ബ്യൂറോ പിരിച്ചുവിടുക

കെ.ജി.സുധാകരന്‍
സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ക്ക് വേഗതയും മൂര്‍ച്ചയും 
കൂടുകയാണ്. കണ്ണു ചിമ്മി തുറക്കുമ്പോഴേക്കും വലിയ മാറ്റങ്ങളാണ് ഇന്ത്യന്‍ ബേങ്കിംഗ് മേഖലയില്‍ 
നടക്കുന്നത്. വോട്ട് ചെയ്ത് അധികാരത്തില്‍ ഏറ്റിയ 
ജനതയെ ഇത്രയും ക്രൂരമായി ആക്രമിക്കാന്‍ ഒരു പക്ഷേ ഈ 
ഭീകര ഫാസിസ്റ്റുകള്‍ക്ക് മാത്രമേ കഴിയൂ. 
ബാങ്കുകള്‍ക്ക് തന്നെ 
കുത്തകകളെ ഏല്‍പ്പിക്കാന്‍ നടപടികള്‍ തുടരുകയാണ്. പൊതുമേഖലാ 
ബാങ്കുകളുടെ 
തലപ്പത്ത് ഇനി മുതല്‍ സ്വകാര്യ മേഖലയിലെ 
മിടുക്കന്മാര്‍ ആയിരിക്കും. അവരെ നിയമിക്കാന്‍ 
ബാങ്ക് ബോര്‍ഡ് ബ്യൂറോ നിലവില്‍ വന്നു കഴിഞ്ഞു. ഇതിന്റെ ആദ്യയോഗം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ എട്ടിന് നടന്നു. 
മുന്‍ സി എ ജി ആയിരുന്ന വിനോദ്‌റായ് ആണ് ഈ ബോര്‍ഡിന്റെ ചെയര്‍മാന്‍. ആസ്ഥാനം മുംബൈ. 
സ്വകാര്യവല്‍ക്കരണം 
ത്വരിതപ്പെടുത്താന്‍ ഇനി അധികം ദൂരമില്ല എന്നാണ് സൂചനകള്‍.
ജനവിരുദ്ധ ബാങ്കിംഗ് പരിഷ്‌ക്കാരങ്ങള്‍ അതിവേഗതയിലാണ് മോഡി സര്‍ക്കാര്‍ തുടരുന്നത്. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം സമ്പദ്ഘടനയില്‍ സൃഷ്ടിക്കുന്ന കനത്ത ആഘാതങ്ങള്‍ തീരെ ഗൗനിക്കാതെയാണ് പരിഷ്‌ക്കാരങ്ങള്‍ക്ക് വേഗത വര്‍ധിപ്പിക്കുന്നത്. Payment Bank, Small Bank ആമിസ തുടങ്ങിയ പേരുകളില്‍ സ്വകാര്യ മേഖലയില്‍ പെട്ടിക്കട ബാങ്കുകള്‍ തുടങ്ങിക്കഴിഞ്ഞു. നാളിതുവരെ ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമായിരുന്ന സേവനങ്ങള്‍ അപ്രത്യക്ഷമാകുകയാണ്. സ്വകാര്യ ബാങ്കുകള്‍ ഗ്രാമ നഗര വ്യത്യാസമില്ലാതെ ചൂതാട്ട കേന്ദ്രങ്ങളായി മാറുകയാണ്.2016-17 ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക.
In order to improve the Governance of Public Sector Banks, the Government intends to set up an autonomous Bank Board Bureau. The Bureau will search and select heads of Public Sector Banks and help them in developing differentiated strategies and Capital raising plans through innovation financial methods and instruments. This would be an interior step towards establishing a holding and investment company for Banks.
എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്.
റിസര്‍വ്വ് ബാങ്ക് നിയമിച്ച നായക് കമ്മിറ്റി 2014 മെയ് മാസത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ 
നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി നടപ്പിലാക്കുമെന്നാണ് 
ധനമന്ത്രി ബജറ്റ് 
പ്രസംഗത്തില്‍ 
ആവര്‍ത്തിച്ചത്. 
പൊതുമേഖലാ 
ബാങ്കുകളുടെ ഉന്നതാധികാര സമിതിയായ ഡയരക്ടര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ നിശ്ചയിച്ച കമ്മിറ്റി ഇന്ത്യയിലെ 
പൊതുമേഖലാ ബേങ്കുകളെ സ്വകാര്യവല്‍ക്കരിക്കുവാനുള്ള നടപടികളാണ് റിപ്പോര്‍ട്ടിലൂടെ സമര്‍പ്പിച്ചത്. ഐ എം എഫിന്റെയും ലോകബാങ്കിന്റെയും 
നിര്‍ദ്ദേശങ്ങള്‍ വിവിധ 
കമ്മിറ്റികളിലൂടെ 
നടപ്പിലാക്കുക എന്ന 
ദൗത്യമാണ് ഇന്ന് ഇന്ത്യന്‍ ധനമേഖലയില്‍ തുടരുന്നത്.
പൊതുമേഖലാ 
ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി Bank Investment Company (BIC)  
രൂപീകരിച്ച് അതിലേക്ക് മാറ്റും. അതിനു 
മുന്നോടിയായി 
പൊതുമേഖലാ 
ബേങ്കുകളിലെ ഉന്നത 
ഉദ്യോഗസ്ഥരെ 
കണ്ടെത്താന്‍ 
ബാങ്ക് ബോര്‍ഡ് ബ്യൂറോ രൂപീകരിക്കും. കമ്മിറ്റി നിര്‍ദ്ദേശിച്ച ബാങ്ക് ബോര്‍ഡ് ബ്യൂറോയില്‍ ചെയര്‍മാനെ കൂടാതെ ആറ് അംഗങ്ങള്‍ 
ഉണ്ടാകും. മൂന്ന് ഔദ്യോഗിക അംഗങ്ങളും മൂന്ന് വിദഗ്ദ്ധരും. 
സംഘിഭരണത്തില്‍ 
വിദഗ്ദ്ധര്‍ ആരായിരിക്കും എന്ന് നമുക്ക് 
ഊഹിക്കാമല്ലോ. മാത്രമല്ല ബിബിബിയുടെ ചെയര്‍മാന്‍ ഒരു സ്വകാര്യ ബാങ്കര്‍ 
ആയിരിക്കണം എന്ന് കമ്മിറ്റി കൃത്യമായി 
സൂചിപ്പിക്കുന്നുണ്ട്. 
2016 ഏപ്രില്‍ മുതല്‍ ബ്യൂറോ നിലവില്‍ വന്നു.ബാങ്ക് ബോര്‍ഡ് ബ്യൂറോ പ്രവര്‍ത്തനം 
ആരംഭിക്കുന്നതിന് 
മുമ്പേ തന്നെ 
പൊതുമേഖലാ 
ബാങ്കുകളുടെ 
തലവന്മാരായി സ്വകാര്യ മേഖലയില്‍ നിന്നും 
നിയമനം 
തുടങ്ങിക്കഴിഞ്ഞു. 
കനറാബേങ്കിന്റെ 
ചെയര്‍മാനായി 
നിയമിതനായ 
പ്രകാശ് ശര്‍മ്മ 
ലക്ഷ്മി വിലാസ് ബാങ്കിന്റെ ചെയര്‍മാനായിരുന്നു. കേവലം ചെറിയ ഒരു സ്വകാര്യ ബാങ്കാണ് 
ലക്ഷ്മി വിലാസ് ബാങ്ക്. അതിന്റെ എത്രയോ ഇരട്ടി ബിസിനസ്സും ശാഖകളും കനറാ ബേങ്കിനുണ്ട്. 
അതുപോലെ
ബാങ്ക് ഓഫ് 
ബറോഡയുടെ 
ചെയര്‍മാനായി 
നിയമിതനായ ജയകുമാര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ VBHC യിലെ 
ഉദ്യാഗസ്ഥനായിരുന്നു. 
ഈ നിയമനങ്ങള്‍ 
സൂചിപ്പിക്കുന്നത് 
പൊതുമേഖലാ 
ബാങ്കുകളുടെ തലപ്പത്ത് പാവകളെ പ്രതിഷ്ഠിച്ച് ഭരണം കോര്‍പ്പറേറ്റുകള്‍ തുടരും എന്നാണ്. 
അതായത് കോര്‍പ്പറേറ്റ് കൊള്ളയ്ക്ക് പാകമായി അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 
ഇന്ന് ആര്‍ബിഐയും 
ധനമന്ത്രാലയവും 
വിലപിക്കുന്നത് 
വര്‍ധിച്ചുവരുന്ന 
നിഷ്‌ക്രിയ ആസ്തി 
(Non Performing Assets)
യെകുറിച്ചാണ്. 
പൊതുമേഖലാ 
ബാങ്കുകളില്‍ നിഷ്‌ക്രിയ ആസ്തി വര്‍ധിപ്പിക്കുവാന്‍ പ്രധാന ഉത്തരവാദികള്‍ സര്‍ക്കാരും 
കോര്‍പ്പറേറ്റുകളുമാണ്. സാധാരണ ജനങ്ങള്‍ 
കുടിശ്ശിക വരുത്തിയാല്‍ ജപ്തി നടപടിയും 
ജയില്‍ വാസവും. എന്നാല്‍ കുടിശ്ശിക വരുത്തുന്ന കോര്‍പ്പറേറ്റുകള്‍ക്ക് 
ബാങ്കുകള്‍ തന്നെ 
ഏല്‍പ്പിക്കുകയാണ് 
ഭരണകൂടം ചെയ്യുന്നത്. പൊതുമേഖലാ 
ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി അമ്പത് 
ശതമാനത്തില്‍ 
കുറക്കണമെന്ന് നായക് കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു. ഏറ്റവും ഒടുവില്‍ 
സ്വകാര്യ ബാങ്കുകളിലെ വിദേശ ഓഹരി 
എഴുപത്തിനാല് 
ശതമാനം വരെ 
ആകാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. 

No comments:

Post a Comment