Latest News

ബൈക്കില്‍ കടത്തുകയായിരുന്ന പതിനേഴ് കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍

തളിപ്പറമ്പ്: ബൈക്കില്‍ കടത്തുകയായിരുന്ന പതിനേഴ് കുപ്പി വിദേശ മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. നടുവില്‍ മയില്‍തട്ടിലെ പുതുശ്ശേരി വീട്ടില്‍ രതീഷി(35)നെയാണ് മദ്യവുമായി എക്‌സൈസ് സംഘം പിടികൂടിയത്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ബാവുച്ചേരി നാണിച്ചേരിക്കടവില്‍ വെച്ച് കെഎല്‍. 13-എച്ച് 1527നമ്പര്‍ ബൈക്കില്‍ കടത്തുകയായിരുന്ന വിദേശമദ്യം എക്‌സൈസ് പ്രിന്റീവ് ഓഫീസര്‍എബിതോമസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിപിന്‍,രജിരാഗ്, അനില്‍കുമാര്‍, എന്നിവരടങ്ങിയസംഘം പിടികൂടിയത്.

No comments:

Post a Comment