Latest News

സസ്‌പെന്‍ഷന്‍ :വാസ്തവ വിരുദ്ധമെന്ന് ജീവനക്കാരന്‍

പയ്യന്നൂര്‍: പയ്യന്നൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് ജീവനക്കാരനെ സസ്‌പെന്റ് ചെയ്തുവെന്ന് കാണിച്ച് ഭരണസമിതി നല്‍കിയ വാര്‍ത്ത തെറ്റിദ്ധാരണക്കിട നല്‍കുന്നതാണെന്ന് സസ്‌പെന്‍ഷനിരയായ സൊസൈറ്റി യിലെ ജീവനക്കാരന്‍ മൂരിക്കൊവ്വലിലെ കെ.വി. ജയകൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
2002മുതല്‍ താന്‍ സൊസൈറ്റിയില്‍ ജോലി ചെയ്തുവരികയാണെന്നും ഇപ്പോള്‍ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ ഹെഡ് ഓഫീസില്‍ ജോലി ചെയ്തുവരികയാണെന്നുംജയകൃഷ്ണന്‍ പറയുന്നു.
വായ്പ നല്‍കുമ്പോള്‍ ഭരണസമിതി തീരുമാനപ്രകാരം വായ്പ നല്‍കുവാന്‍ തീരുമാനിച്ച ശേഷം സംഘം പ്രസിഡണ്ടും സെക്രട്ടറിയും ഒപ്പിട്ട് ഭരണസമിതി തീരുമാന നമ്പറും തീയതിയും ചേര്‍ത്ത് ലോണ്‍ ഫോറം ബ്രാഞ്ചില്‍ എത്തിയാല്‍ വായ്പ കൊടുക്കുന്ന ജോലി മാത്രമാണ് ക്ലര്‍ക്ക് ചെയ്യുന്നതെന്നും അതിനാല്‍ തനിക്ക് എങ്ങനെ ക്രമവിരുദ്ധമായി വായ്പ അനുവദിക്കാന്‍ സാധിക്കുമെന്നും ജയകൃഷ്ണന്‍ ചോദിക്കുന്നു.
സൊസൈറ്റി ഭാരവാഹി പലപ്പോഴും തന്നെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യ പ്രയോഗം നടത്തിയതിനുമാണ് താന്‍ പോലീസില്‍ പരാതി നല്‍കിയതെന്നും സഹകരണ സംഘത്തില്‍ നിന്നും നടപടിക്ക് വിധേയനായ താന്‍ പോലീസിലാണോ പരാതി കൊടുക്കേണ്ടതെന്നും തെറ്റായ വാര്‍ത്ത നല്‍കി മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഭരണസമിതി ചെയ്തതെന്നും ജയകൃഷ്ണന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

No comments:

Post a Comment