Latest News

വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച തേപ്പുകാരന്‍ അറസ്റ്റില്‍

നീലേശ്വരം: സ്‌കൂള്‍ പരിസരത്ത് വെച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്യുകയും കടന്നുപിടിക്കുകയും ചെയ്ത തേപ്പുപണിക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
നീലേശ്വരം ബ്ലോക്ക് ഓഫീസിന് സമീപത്ത് താമസിക്കുന്ന പുത്തരിയടുക്കത്തെ തേപ്പ് തൊഴിലാളി ടി. വിശ്വനാഥ(23)നെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ നിരന്തരം ശല്യം ചെയ്യുന്ന യുവാവ് പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസിന് കൈ മാറുകയായിരുന്നു.

No comments:

Post a Comment