Latest News

ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം

കരിവെള്ളൂര്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് കരിവെള്ളൂര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വാര്‍ഷിക ജനറല്‍ബോഡിയോഗത്തില്‍ ആവശ്യപ്പെട്ടു. പഴയകാല വ്യാപാരികളെ പൊന്നാടണിയിച്ച് ആദരിച്ചു. പയ്യന്നൂര്‍ ചേമ്പര്‍ പ്രസിഡണ്ട് കെ.യു വിജയകുമാര്‍ ഉദ്ഘാടനംചെയ്തു. ഇ.കെ. നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. എ.വി. മാധവന്‍, കെ. സുരേഷ് കുമാര്‍, വി.എം നാരായണന്‍ നമ്പൂതിരി, കെ.ബാബുരാജ്, എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ഇ.കെ. നമ്പ്യാര്‍(പ്രസിഡണ്ട്), എ.വി.മാധവന്‍(സെക്രട്ടറി), കെ. സുരേഷ് കുമാര്‍(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment