Latest News

പ്രായപൂര്‍ത്തിയാകാത്ത മകന്റെ നേതൃത്വത്തില്‍ മാതാവിന് ക്രൂരമര്‍ദനം

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത മകന്റെ നേതൃത്വത്തില്‍ മാ താവിനെ വീട്ടില്‍ നിന്നും വലിച്ചിറക്കി ക്രൂരമായി മര്‍ദിച്ചു. ദേളി കു ന്നുംപാറയിലെ സുരേഷിന്റെ ഭാര്യ ലീല (37)യെയാണ് പതിനഞ്ചുകാരനായ മകനും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. പരിക്കേറ്റ ലീലയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്ര വേശിപ്പിച്ചു. ഇന്നലെഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ലീല യെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച സഹോദരന്റെ ഭാര്യയെ ബിയര്‍ കുപ്പി കൊണ്ട് അടിച്ചുപരിക്കേല്‍പിച്ചു. സ്വത്തു സംബന്ധ മായ പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. ലീലയുടെ പരാതിയില്‍ മകനും ബന്ധുക്കളായ സുരേന്ദ്രന്‍, മഹേഷ്, സത്യന്‍ എന്നിവര്‍ക്കുമെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.



No comments:

Post a Comment