Latest News

കെ.എസ്.യു മെമ്പര്‍ഷിപ്പ് ഉദ്ഘാടനം

പയ്യാവൂര്‍: കെ.എസ്.യു ഇരിക്കൂര്‍ ബ്ലോക്ക് തല മെമ്പര്‍ഷിപ്പ് ഉദ് ഘാടനം വയത്തൂര്‍ ഗവണ്‍മന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ കെ. എസ്.യു സംസ്ഥാന സെക്രട്ടറി വരുണ്‍ എം.കെ യൂണിറ്റ് പ്രസിഡണ്ട് ആല്‍ബിന് നല്‍കി ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ ക്രമസമാധാനം പാടെ തകര്‍ന്നിരി ക്കുക യാണെ ന്നും, ജനാധിപത്യ സമരങ്ങളെ പോലീസ് മുറ ഉപയോഗിച്ച് തടയാന്‍ കച്ചകെട്ടിയ വിജയന്റെ സര്‍ക്കാര്‍ സധാരണക്കാരായ ജനങ്ങളുടെ അവകാശങ്ങള്‍ തച്ച് തകര്‍ക്കുകയാണ് പുതുവൈപ്പിനില്‍ ജീവി ക്കാനുള്ള ഗ്രാമവാസികളുടെ അവകാശത്തെയാണ് സര്‍ക്കാര്‍ നി ഷേധിച്ചിട്ടുള്ളത്.ഇതിനെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്ത് വരണമെന്നും,പ്രത്യേകിച്ച് സമൂഹത്തില്‍ അനീതിക്കെതിരെ ചാലക ശക്തി ആകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണമെന്നും മെംബര്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് കൊണ്ട് വരുണ്‍ എം.കെ പറഞ്ഞു.ക്യാമ്പ സു കളില്‍ വര്‍ഗ്ഗീയ ശക്തികളുടെ കടന്നു കയറ്റം അതീവ ജാഗ്രതയൊടെ കാണണമെന്നും മതത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന സംഘടനകള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഒറ്റ കെട്ടായി രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപെട്ടു.യോഗത്തില്‍ കെ. എസ്.യു ജില്ലാ സെക്രട്ടറി ആന്‍സില്‍ വാഴപള്ളില്‍ അധ്യക്ഷത വ ഹിച്ചു.സി.ടി അഭിജിത്ത്,ഷാജു ഉളിക്കല്‍, ഡാര്‍ജ്ജിന്‍ ഷാജി എ ന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment