Latest News

തട്ടാര്‍കടവ്-അന്നൂര്‍ റോഡ് തകര്‍ന്നു; യാത്ര ദുര്‍ഘടം

തൃക്കരിപ്പൂര്‍: ദേശീയപാതയിലും പയ്യന്നൂര്‍ പട്ടണത്തിലും തൃക്കരിപ്പൂര്‍ മേഖലയിലെ ജനങ്ങള്‍ക്ക് ഗ താഗതകുരുക്കല്ലാതെയും എളുപ്പത്തിലും എത്തിച്ചേരാന്‍ സഹായകരമായ തട്ടാര്‍കടവ്-അന്നൂര്‍ റോ ഡ് തകര്‍ന്ന് യാത്ര ദുര്‍ഘടമായി. തട്ടാര്‍കടവ്‌റോഡ് പാലം ക ഴിഞ്ഞ ഉടനെയുള്ള കണ്ണൂര്‍ജില്ലയുടെ ഭാഗമായ അന്നൂര്‍ റോഡ് വര്‍ഷങ്ങളായി പൊട്ടിത്തകര്‍ന്ന് കിടക്കുകയാണ്. കുണ്ടും കുഴി യും നിറഞ്ഞ് വേനല്‍ക്കാലത്ത് യാത്ര ദുസ്സഹമായ റോഡ് മഴ വീ ഴാന്‍ തുടങ്ങിയതോടെ കുളമായി മാറി. പെയ്ത മഴവെള്ളം ഒഴുകി നീങ്ങാതെ വന്‍കുഴികളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. റോഡും കുഴികളും തിരിച്ചറിയാനാകാത്ത അവസ്ഥയില്‍ അപകട സാധ്യത ഏറിയിട്ടുണ്ട്. ബൈക്ക് യാത്രക്കാരാണ് അപകടത്തില്‍ പെടുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ അ ലംഭാവമാണ് റോഡ് പുനരുദ്ധാരണമില്ലാതെ കിടക്കാന്‍ കാണം.

No comments:

Post a Comment