Latest News

യാത്രയയപ്പ് നല്‍കി

പയ്യന്നൂര്‍: കഴിഞ്ഞ മുപ്പത് വര്‍ഷമായി പയ്യന്നൂര്‍ നഗരത്തിലുള്ളവര്‍ക്ക് ചായയുടെ മധുരം പകര്‍ന്ന അച്ചായനെന്ന് വിളിക്കുന്ന ഡേവിഡ് ചായ വില്‍പന മതിയാക്കി സ്വന്തം നാട്ടിലേക്ക് തിരിച്ചുപോവുകയാണ്. അദ്ദേഹത്തിന് കേരള പുരോഗമന വേദയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. പി.എ. സന്തോഷിന്റെ അധ്യക്ഷതയില്‍ വിദ്യാപീഠം കേളോജില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ അഡ്വ ശശിവട്ടക്കൊവ്വല്‍ ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും നിര്‍വ്വഹിച്ചു .മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. കുഞ്ഞപ്പന്‍ ഡേവിഡിനെ ആദരിക്കുകയും റംസാന്‍ കിറ്റ് വിതരണവും നിര്‍വ്വഹിച്ചു.
റംസാനോടനുബന്ധിച്ച് നിര്‍ദ്ധനര്‍ക്കുള്ള കേഷും പുതുവസ്ത്രങ്ങളും പയ്യന്നൂര്‍ ചേമ്പര്‍ സെക്രട്ടറി വി. നന്ദകുമാര്‍ വിതരണം ചെയ്തു. കെ.വി. പവിത്രന്‍, കുന്നുമ്മല്‍ രാജന്‍, കെ.എം. ബാലകൃഷ്ണന്‍, പയ്യന്നൂര്‍ വിനീത് കുമാര്‍, കൃഷ്ണന്‍, മണികണ്ഠന്‍, പയ്യന്നൂര്‍ മുരളീധരന്‍, ബാബു പഴയങ്ങാടി, ജി.കെ. നായര്‍, ഭവ്യകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. 

No comments:

Post a Comment