Latest News

ലോറി ഡിവൈഡറില്‍ തട്ടി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരുക്ക്

പയ്യന്നൂര്‍: ദേശീയപാതയില്‍ പെ രുമ്പ ബസ്‌ബേയിലെ ഡിവൈഡറില്‍ ലോറിയിടിച്ച് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുംപരുക്കേറ്റു.ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാ ണ് സംഭവം.
ലോറി ഡ്രൈവര്‍ തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി കെ.എല്‍. ബെന്നി(40), ക്ലീനര്‍ എറണാകുളം കൊച്ചി സ്വദേശി പി.കെ.സോ മ ന്‍(50) എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഡിവൈഡറില്‍ തട്ടിയ ലോ റിയുടെ മുന്‍വശത്തെ ഗ്ലാസില്‍ ഇടിച്ച് ക്ലീനര്‍ സോമന് തലക്ക് സാരമായി പരുക്കേറ്റു.
ലോറിയുടെ ഓയില്‍ടാങ്ക് തകര്‍ന്ന് ഓയില്‍ റോഡില്‍ ഒഴുകിയതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പോലീസും അഗ്നിശമന സേനാവിഭാഗവും സ്ഥലത്തെത്തി വെ ള്ളം പമ്പ് ചെയ്ത് രണ്ട് മണി ക്കൂര്‍ നേരത്തെ ശ്രമഫലമായി റോഡിലെ ഓയില്‍ വൃത്തിയാക്കി. ഇതേ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. സമീപകലാത്ത് നിര്‍മ്മിച്ച ഡിവൈഡറും തകര്‍ന്നിട്ടുണ്ട്.
പരുക്കേറ്റ ലോറി ഡ്രൈവറേ യും ക്ലീനറെയും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന.

No comments:

Post a Comment