Latest News

ഹിന്ദിഅധ്യാപക കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

പയ്യന്നൂര്‍:കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള കേരള ഹിന്ദി പ്രചാര സഭയുടെ പയ്യന്നൂര്‍ കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തിലേക്ക് ഹിന്ദി അധ്യാപക കോഴ്‌സിലേക്ക് എശ്.എശ്.എല്‍.സി പാസ്സായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലുള്ള പ്ലസ്ടു, ബി.എ.,ബി.എസ്സ്.സി, ബികോം എന്നിവയില്‍ ഹിന്ദിമാത്രം പാസ്സായവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
പട്ടികജാതി/ പട്ടികവര്‍ഗ്ഗ മറ്റ് പിന്നോക്കവിഭാഗത്തില്‍ പെട്ടവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കുന്നതാണ്. അപേക്ഷാഫോറം ഓഫീസില്‍ നിന്ന് നേരിട്ടോ, തപാല്‍ മാര്‍ഗ്ഗമോ സ്വീകരിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ പ്രിന്‍സിപ്പാള്‍, കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം , സെന്റ്‌മേരീസ് ഹൈസ്‌കൂളിന് സമീപം, റെയില്‍വെ സ്റ്റഷന്‍ റോഡ്, പയ്യന്നൂര്‍ -670307 എന്ന വിലാസത്തില്‍ ജൂലായ് പതിനഞ്ചിന് മുമ്പ് ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497046293, 9544078156 എന്നീ ഫോണ്‍ നമ്പറുകളില്‍ നിന്നും അറിയാവുന്നതാണ്.

No comments:

Post a Comment