Latest News

പൊതു വിദ്യാലയങ്ങള്‍ ഏറ്റെടുത്തു സംരക്ഷിക്കാന്‍ എസ് എഫ് ഐ


പയ്യന്നൂര്‍:പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെഭാഗമായി ജില്ലയില്‍ വിവിധ ഗവ സ്‌കൂളുകള്‍ സംരക്ഷിക്കാന്‍ എസ് എഫ് ഐ പദ്ധതി.അവര്‍ പഠിക്കട്ടെ നമുക്ക് ഒരുക്കാംഎന്ന മുദ്രാവാക്യമുയര്‍ ത്തിയാണ് നവാഗതരായ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നത്.. വിദ്യാ ര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തും സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തങ്ങള്‍ നല്‍കിയും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് വിദ്യാര്‍ത്ഥികള്‍ തയ്യാറാവുന്നത്..പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പയ്യന്നൂര്‍ പെരുമ്പ ഗവ മാപ്പിള യു പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വ്വ ഹിച്ചു. എസ്.എഫ്.ഐണ്ണൂര്‍ ജില പ്രസിഡണ്ട് പി എം അഖില്‍ അധ്യക്ഷത വഹിച്ചു.പി സന്തോഷ് സുരേന്ദ്രന്‍ മാസ്റ്റര്‍ ശങ്കരന്‍ മാസ്റ്റര്‍ എ പി അന്‍വീര്‍ ഷിജു സി.പി കെ മനുരാജ് എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി മുഹമ്മദ് സിറാജ് സ്വാഗതവും എം വി ജിതിന്‍ നന്ദിയും പറഞ്ഞു...

No comments:

Post a Comment