Latest News

രാജ്യം ഭരിക്കുന്നവര്‍ വിളമ്പുന്നത് കപട ദേശീയത-സി.ആര്‍ മഹേഷ്

പയ്യന്നൂര്‍: രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂട്ടരും വിളമ്പുന്നത് കപട ദേശീയതയാണെന്നും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ആര്‍. മഹേഷ്. പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്‌ലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ജ്വലനം-2017 കെ.പി. സജിത്ത് ലാല്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ടട്രീയാധികാരത്തിനുവേണ്ടി രൂപീകരിച്ച രാഷ്ട്രീയപാര്‍ട്ടിയല്ല കോണ്‍ഗ്രസ്സ്. രാജ്യത്തിന്റെ മോചനത്തിനായി ജനം ആവശ്യപ്പെട്ട പ്രസ്ഥാനമാണത്.ബി.ജെ.പി കോണ്‍ഗ്രസ്സിനെ ദേശീയത പഠിപ്പിക്കേണ്ടതില്ലെന്നും ഹിന്ദുക്കളെയും മുസ്ലിമുകളെയും തമ്മിലടിപ്പിച്ച് അധികാരം കൈപ്പിടിയിലൊതുക്കാന്‍ ബ്രിട്ടീഷുകാര്‍ അവലംബിച്ച അതേ തന്ത്രമാണ് കേരളത്തില്‍ സന്ദര്‍ശനം നടത്തിയ അമിത്ഷായുടെയും ലക്ഷ്യമെന്നും കോണ്‍ഗ്രസ്സ് കരുത്താര്‍ജ്ജിച്ച് തിരിച്ചെത്തുമെന്നും അദ്ദേഹം അഭിപ്രായപപെട്ടു.
സാജിദ് മൗവ്വല്‍ അനുസ്മരണ പ്രഭാഷണം നടത്തി. സതീശന്‍കാര്‍ത്തികപ്പള്ളിയുടെ അധ്യക്ഷതയില്‍ ജോഷി കണ്ടത്തില്‍ , എം.കെ. രാജന്‍, അഡ്വ. ഡി.കെ. ഗോപിനാഥ്, എ.പി. നാരായണന്‍, പയ്യന്നൂര്‍ വിനീത്കുമാര്‍, അതുല്‍ബി. കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു. പ്രഭാത് അന്നൂര്‍ സ്വാഗതവും ദിബിന്‍നായര്‍ നന്ദിയും പറഞ്ഞു












No comments:

Post a Comment