Latest News

പോലീസിനെ തടഞ്ഞ കേസില്‍ നാല് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: അക്രമകേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെ തടഞ്ഞ കേസില്‍ നാല് ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. രാമന്തളി മൊട്ടക്കുന്നിലെ വര്‍ഗ്ഗീസിന്റെ മകന്‍ കെ. ശിവദാസ്(35), മധുവിന്റെ മകന്‍ കെ മനൂപ്(23), കണ്ണന്റെ മകന്‍ എം. സജീവന്‍(34), കക്കംപാറയിലെ രവീന്ദ്രന്റെ മകന്‍ റിഥിന്‍(22)എന്നിവരെയാണ്എസ്.ഐ. കെ.പി. ഷൈന്‍ അറസ്റ്റ് ചെയ്തത്.പയ്യന്നൂര്‍ ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിരണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. രാമന്തളി മണ്ഡല്‍ കാര്യവാഹക് സി. ബിജുവിന്റെ കൊലപാതകത്തെതുടര്‍ന്ന്‌നടന്നഹര്‍ത്താല്‍ ദിനത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കും ആംബുലന്‍സിന് നേരെയും അക്രമം നടന്നിരുന്നു. ഈ കേസില്‍ ഉള്‍പ്പെട്ടവരെ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏഴി ന് വൈകുന്നേരംപ്രതികളെ പിടികൂടാനായി ഡി.വൈ.എസ്.പി കെ.വി. വേണുഗോപാലന്റെ നേതൃത്വത്തില്‍എത്തിയ പോലീസ് സംഘത്തെ സ്ത്രീകളുടെ നേതൃത്വത്തില്‍ തടയുകയും കൃത്യനിര്‍ വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ അമ്പത് പേര്‍ക്കെതിരെ കേസെടുത്ത പോലീസ് എട്ടിക്കുളം ബീച്ച് റോഡിലെകെ. ധനേഷിനെഅന്ന് അറസ്റ്റ് ചെയ് തിരുന്നു.ഇതിനിടെ മറ്റൊരു കേസില്‍ റിമാന്റില്‍ കഴിയുകയായിരുന്ന റിഥിനെ അറസ്റ്റ് ചെയ്യാനായി പോലീസ്‌കോടതിയെസമീപിച്ചിരുന്നു. 

No comments:

Post a Comment