Latest News

അപകടമരണം: ഡ്രൈവര്‍ അറസ്റ്റില്‍

പരിയാരം:ദേശീപാതയില്‍ ഏഴിലോട് അറത്തിപറമ്പ് റോഡിന് സമീപം സ്വകാര്യബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിക്കാനിടയായ കേസില്‍ സ്വകാര്യ ബസ്സ് ഡ്രൈവറെ പോലീസ് അറസ്റ്റ്‌ചെയ്തു. പയ്യന്നൂരില്‍ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എല്‍. 58-ടി.916 നമ്പര്‍ സ്വകാര്യ ബസ്സ് ഡ്രൈവര്‍ നവാസി(26)നെയാണ് പരിയാരം എസ്.ഐ. വി.ആര്‍. വിനീഷ് അറസ്റ്റ് ചെയ്തത്. ഡ്രൈവര്‍ക്കെതിരെ ബോധപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുത്തിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ ജിതിനാ(23)ണ് വൈകീട്ടോടെ പരിയാരംമെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന ടി. ഷിജു(27) മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇന്നലെ രാവിലെ പറശ്ശിനിക്കടവ് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിവരവെയാണ് ഇവര്‍ സഞ്ചരിച്ച സകൂട്ടര്‍ അപകടത്തില്‍ പെട്ടത്. 

No comments:

Post a Comment