Latest News

ഹക്കീംവധം: ജാമ്യാപേക്ഷ നാളെ പരിഗണിക്കും

മൂന്നുപേരെ ഇന്ന് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും
പയ്യന്നൂര്‍: ഹക്കീംവധക്കേസില്‍ റിമാന്റില്‍ കഴിയുന്നവരെ സി.ബി.ഐ സംഘം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി. ഇന്നലെ ഉച്ചയ്ക്ക് രണ്ട്മണിയോടെ കെ.പി. അബ്ദുള്‍ നാസറിനെ എറണാകുളം ജില്ലാ ആശുപത്രിയില്‍ നാര്‍ക്കോ അനാലിസിസ്-പോളിഗ്രാഫ് പരിശോധനക്ക് വിധേയമാക്കി.ഇന്ന് രാവിലെ അബ്ദുള്‍ സാലമിനെയും ഇസ്മായിലിനെയും ഉച്ചയ്ക്കുശേഷം മുഹമ്മദ് റഫീക്കിനെയും പരിശോധനക്ക് വിധേയമാക്കും.
ചെന്നൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും എത്തിയ രണ്ട് വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇന്ന് വൈകുന്നേരം പരിശോധന പൂര്‍ത്തിയാകുന്നതോടെ പരിശോധനാഫലം സീല്‍ ചെയ്ത് സി.ബി.ഐ സംഘത്തിന് കൈമാറും. ഈ റിപ്പോര്‍ട്ടുകള്‍ നാളെ റി മാന്റില്‍ കഴിയുന്നവരുടെ ജാ മ്യാപേക്ഷപരിഗണിക്കവെ ഹൈ ക്കോടതിയിലോ സി.ജെ.എം കോടതിയിലോ ഹാജരാക്കും.കേസില്‍ നിര്‍ണ്ണായകമായ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ തീരുമാനം.
ഗൂഢാലോചന കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് തങ്ങളുടെ നിരപരാധി ത്വം തെളിയിക്കാന്‍ റിമാന്റില്‍ ക ഴിയുന്ന നാലുപേരും കോടതിയില്‍ നുണ പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനക്ക് തയ്യാറാണെന്ന് അറിയിച്ചിരുന്നു. സി.ബി.ഐയും സി.ജെ.എം. കോടതിയില്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാ ണ് കോടതി ജാമ്യാപേക്ഷ മാറ്റിവെക്കുകയും ജൂണ്‍ ഒമ്പതിന് മു മ്പ് ശാസ്ത്രീയ പരിശോധന നട ത്തി റിപ്പോര്ട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐ സംഘത്തോട് ആ വശ്യപ്പെടുകയും ചെയ്തത്.
സി.ബി.ഐ ആസ്ഥാനത്ത് വെച്ച് നടത്താമെന്ന് സി.ബി.ഐ അഭിഭാഷകന്‍ അറിയിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കൂടാതെ പ്രതിഭാഗം അഭിഭാഷന്റെ സാന്നി ധ്യം കൂടിശാസ്ത്രീയ പരിശോധനാ സ്ഥലത്ത് ഉണ്ടാകണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. അതേസമയം കൊലപാതകം നടത്തിയവരെയും മൃതദേ ഹം ചുട്ട്കരിച്ച് തെളിവ് നശിപ്പിച്ചവരെയും കണ്ടെത്താന്‍ അറസ്റ്റ് നടന്ന് രണ്ടുമാസം കഴിഞ്ഞിട്ടും സി.ബി.ഐ സംഘത്തിന് കഴിഞ്ഞിട്ടില്ല. ആഴ്ചകളായി കേസന്വേഷണം നിലച്ച മട്ടിലാണ്. നിരപരാധികളെ കേസില്‍ കുടുക്കിയിരിക്കുകയാണെന്നും യഥാര്‍ത്ഥ പ്രതികള്‍ കാണാമറയത്താണെന്ന വിശ്വാസവും ജനങ്ങളില്‍ വീണ്ടും ചര്‍ച്ചയായിട്ടുണ്ട.
2014 ഫിബ്രവരി പത്തിന് രാവിലെയാണ് ഹക്കീമിന്റെ മൃതദഹംകത്തിക്കരിഞ്ഞ നിലയില്‍ നാട്ടുകാര്‍ കണ്ടത്.

No comments:

Post a Comment