Latest News

പയ്യന്നൂര്‍ പോലീസിന് ഇനി സ്വന്തം കിണര്‍

പയ്യന്നൂര്‍: പയ്യന്നൂര്‍ പോലീസിന് സ്വന്തം അധ്വാനത്താല്‍ നിര്‍മ്മിച്ച കിണര്‍. പോലീസുകാര്‍ശ്രമദാനത്തിലൂടെ സ്റ്റേഷന് മുന്നില്‍ നിര്‍മ്മിച്ച കിണര്‍ ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം ഉദ്ഘാടനം ചെയ്തു. സ്റ്റേഷനിലെ പഴ. കിണര്‍ ഉപയോഗശൂന്യമായതിനാല്‍ കുടിവെള്ളം മുട്ടിയിരുന്നു.അടയ്ക്കാനുള്ള തുകയുടെ പേരില്‍ ജല അതോറിറ്റികണക്ഷന്‍ വിച്ഛേദിക്കുന്നതും പതിവായി. അങ്ങനെ പുതിയ കിണര്‍ നിര്‍മ്മിക്കുകയായിരുന്നു.സര്‍ക്കാര്‍ ഫണ്ട് ലഭിക്കുകപ്രയാസമായപ്പോഴാണ് സ്വയം കിണര്‍ കുഴിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുന്നോട്ടുവന്നത്. സി.ഐ.എം.പി ആസാദിന്റെയും എസ്.ഐ കെ.പി. ഷൈനിന്റെയും നേതൃത്വത്തില്‍ നിര്‍മ്മാണ കമ്മറ്റി രൂപീകരിച്ചു. കിണറിനായി പോലീസുകാര്‍ എഴുപതിനായിരം രൂപയുടെ മനുഷ്യധ്വാനം നടത്തി. കല്ലിനും മറ്റുമായി ഒരുലക്ഷം രൂപ പയ്യന്നൂര്‍ റോട്ടറി ക്ലബ്ബ് സംഭാവനയായും നല്‍കി. ഉദ്ഘാടന ചടങ്ങില്‍പയ്യന്നൂര്‍ റോട്ടറിക്ലബ്ബ് പ്രസിഡണ്ട് പി.എ. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി കെ.വി വേണുഗോപാലന്‍, കെ.വി.രാമചന്ദ്രന്‍, വി.ജി.നായനാര്, കൃഷ്ണന്‍, രാമകൃഷ്ണന്‍, സി.ഐ.എം.പി ആസാദ്, എസ്.ഐ കെ.പി. ഷൈന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഇഫ്താര്‍ വിരുന്നും നടന്നു.




No comments:

Post a Comment