Latest News

കണ്ണപുരത്ത് കര്‍ഷക മോര്‍ച്ചാ നേതാവിന്റെ സ്‌കൂട്ടറുകള്‍ കത്തിച്ചു

കണ്ണപുരം: കണ്ണപുരം കീഴറ വേ ന്തിയില്‍ ബി.ജെ.പി കര്‍ഷക മോ ര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് എം. ബാലകൃഷ്ണന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറുകള്‍ ബൈക്കിലെത്തിയ സംഘം ക ത്തിച്ചു. ഇന്ന് പുലര്‍ച്ചെ 1.50ഓടെയാണ് സംഭവം.
ബാലകൃഷ്ണന്റെ പേരിലു ള്ള കെ.എല്‍. 13-ഡബ്ല്യു.7265നമ്പര്‍ സ്‌കൂട്ടറും മകള്‍ ശാലിനി യുടെ പേരിലുള്ള കെ.എല്‍. 14-എ.ജി.7450നമ്പര്‍ സ്‌കൂട്ടറുമാണ് തീവെച്ച് നശിപ്പിച്ചത്. തീ കത്തുന്നത് കണ്ട് വീട്ടുകാര്‍ ഉണര്‍ന്ന് വെള്ളമൊഴിച്ച് തീയണക്കുകയായിരുന്നു. അപ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.
തീവെക്കുന്നതിന് മുമ്പ് സ് കൂ ട്ടറുകളുടെ നമ്പര്‍ ചുരണ്ടിക്കളയുകയും മാറ്റിയെഴുതാനുമുള്ള ശ്രമ വും നടന്നിട്ടുണ്ട്. വിവരമറിഞ്ഞ് കണ്ണപുരം പോലീസ് സ്ഥലത്തെത്തി. പോലീസില്‍പരാതിന ല്‍കി.  

No comments:

Post a Comment