Latest News

പൊതുജനാരോഗ്യത്തിന് ഇടതു സര്‍ക്കാര്‍ പരാജയം-സതീശന്‍ പാച്ചേനി

പയ്യന്നൂര്‍:മഴക്കാല രോഗങ്ങളും ഡങ്കിപ്പിനിയും പനിമരണങ്ങളും മറ്റ് പകര്‍ച്ചവ്യാധികളും മൂലം കേരള ജനത ബുദ്ധിമുട്ടുമ്പോള്‍ അടിസ്ഥാനപരമായ കാര്യങ്ങള്‍ ചെയ്യാത്തതുമൂലം ജനങ്ങള്‍ ദുരിതത്തിലായെന്നും ഇക്കാര്യത്തി ലും മറ്റും ഇടതുസര്‍ക്കാരും ആ രോഗ്യ വകുപ്പ് മന്ത്രിയും തദ്ദേശ സ്വയംഭരണഅധികാരികളും വെ റും നോക്കുകുത്തികളായി മാറു ന്ന സ്ഥിതിയാണ് കേരള ജനത കണ്ടുകൊണ്ടിരിക്കുന്നതെന്നും ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി അഭിപ്രായപ്പെട്ടു.
എല്ലാവിധ അടിസ്ഥാന സൗ കര്യങ്ങളുമുള്ള പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയുടെ സ്ഥി തി ഇന്ന് വളരെ ശോചനീയമാണെന്നും സ്വകാര്യലോബിയെ സ ഹായിക്കുന്നതിനാണ് ഇന്ന് ആ ശുപത്രി അധികൃതരും ചില ഡോ ക്ടര്‍മാരും ശ്രമിക്കുന്നതെന്നും നിസ്സാര്യകാര്യങ്ങള്‍ പറഞ്ഞ് പാ വപ്പെട്ട രോഗികള്‍ക്ക് ഇന്ന് ചികിത്സ നിഷേധിക്കുന്ന ശ്രമമാ ണ് നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത്തരം ശ്രമങ്ങളെ കോണ്‍ ഗ്രസ്സ് അതിശക്തമായി ചെറുത്തുതോല്‍പിക്കുന്നതിന് ബഹുജനങ്ങളെ അണിനിരതതി ശക്തമായപ്രക്ഷോഭം ആരംഭികകക്കുവാന്‍ പാര്‍ട്ടി നേതൃത്വം നല്‍കുമെനന്നുംഅ അദ്ദേഹം പറഞ്ഞു.
പയ്യന്നൂര്‍ ഗവ.താലൂക്ക് ആ ശു പത്രി സംരക്ഷിക്കുന്നതിനുവേണ്ടിയും ആശുപത്രിയുടെ ഇ ന്നത്തെ ശോചനീയാവസ്ഥക്കെതിരെയുംപയ്യന്നൂര്‍ മണ്ഡലം കോ ണ്‍ഗ്രസ്സ് കമ്മിറ്റി ആശുപത്രി ക്ക്മുന്നില്‍സംഘടിപ്പിച്ച ബഹുജനസമരംഉദ്ഘാടനംചെയ്ത് സം സാരിക്കുകയായിരുന്നു അദ്ദേ ഹം.
മണ്ഡലം കോണ്‍ഗ്രസ്സ്‌കമ്മി റ്റി പ്രസിഡണ്ട് കെ. ജയരാജ് അ ധ്യക്ഷത വഹിച്ചു. എം.പി. മുരളി, എം.കെ.രാജന്‍, എ.പി.നാരായണ ന്‍, വി.എന്‍.എരിപുരം, അഡ്വ.ഡി.കെ.ഗോപിനാഥ്, കെക.ഫല്‍ഗുനന്‍, വി.സി. നാരായണന്‍,പി.പ ി ദാമോദരന്‍, എം.പി. വത്സല, അ ത്തായി പത്മിനി, ഇ.പി.ശ്യാമള, എ. രൂപേഷ്, അതുല്‍ബി.കൃഷ്ണ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രശാ ന്ത് കോറോം സ്വാഗതവും നാല്‍ പാടിഭാസ്‌കരന്‍നന്ദിയുംപറഞ്ഞു.
എം. പ്രദീപ് കുമാര്‍, കല്ലത്ത് രാമചന്ദ്രന്‍, ടി. നാരായണന്‍ നാ യര്‍, എന്‍. ഗംഗാധരന്‍, കെവി. ഭാ സ്‌കരന്‍, കെ.എം. വിജയന്‍, ശങ്കരന്‍കുട്ടി, പള്ളിപ്പുറം രാഘവന്‍, എ.കെ. ശ്രീജ, എം. പ്രഭാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment