Latest News

സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തി യുവാവിനെ വെട്ടിയ സംഭവംതന്നെവെട്ടിയത് നാലംഗ സംഘമെന്ന് യുവാവിന്റെ മൊഴി; പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം

കാസര്‍കോട്: സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ഇ ന്നോവ കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാറിലെത്തിയ നാലു പേരാണ് തന്നെ വെട്ടിയതെന്ന് വെട്ടേറ്റ മൊഗ്രാല്‍ പുത്തൂര്‍ മജല്‍ ഹൗസിലെ വിജയന്റെ മകന്‍ രാജേഷ് (35) പോലീസിന് മൊഴി നല്‍ കിയിട്ടുണ്ട്.
ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് തന്നെ വെട്ടി യവരെ സംബന്ധിച്ച് രാജേഷ് മൊഴി നല്‍കിയത്. തലയ്ക്കും, വയ റിനും കൈക്കുമാണ് വെട്ടേറ്റത്. പുറത്ത് ആഴത്തില്‍ കുത്തേല്‍ ക്കുകയും ചെയ്തിട്ടുണ്ട്. വെട്ടേറ്റ് കൈ അറ്റുതൂങ്ങിയ നിലയി ലായിരുന്നു.
മംഗളൂരു എ ജെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രാജേഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ബുധനാഴ്ച രാത്രി 10 മണിയോടെ സ്‌കൂട്ടറില്‍ പോകുമ്പോള്‍ ചൗക്കിയില്‍ വെച്ച് ആക്രമിച്ചത്. കാറിടിച്ചതോടെ സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ രാജേഷിനെ അക്രമി സംഘം തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.
നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസ് എത്തി യുവാവിനെ ആദ്യം കാസര്‍കോട് ജനറല്‍ ആശുപത്രിയിലും, പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.


No comments:

Post a Comment