Latest News

ബിജുവധം ഒരാള്‍ കൂടി അറസ്റ്റില്‍

പയ്യന്നൂര്‍:ആര്‍.എസ്.എസ്. രാമന്തളി മണ്ഡല്‍ കാര്യവാഹക് സി. ബിജുവധക്കേസില്‍ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. രാമന്തളി കക്കംപാറ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം നടുവിലെ പുരയില്‍ ഷാന്‍കുമാര്‍ എന്ന ശ്യാംകുട്ടനെ(27)യാണ് ഗൂഢാലോചനകുറ്റത്തിന് ഇന്ന് രാവിലെ പയ്യന്നൂര്‍ സി.ഐ എം.പി. ആസാദ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഗൂഢാലോചന കേസില്‍ സി.പി.എം കാരന്താട് ബ്രാഞ്ച് സെക്രട്ടറി പി.വി. പ്രജീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചന കേസില്‍ മൂന്നുപേരില്‍ ഇനി നൈ ജുവിനെ അറസ്റ്റുചെയ്യാനുണ്ട് . ഇയാള്‍ ഒളിവിലാണ്. ഇതോടെ ബിജുവധക്കേസില്‍ ഒമ്പതുപേരെ അറസ്റ്റ് ചെയ്തു. സംഭവത്തിനു ശേഷം വിദേശത്തേക്ക് കടന്ന അനിയന്‍കുട്ടന്‍ എന്ന പ്രജീ ഷിനെയും കക്കംപാറയിലെ വിജിഷിനെയും പിടികൂടാനുണ്ട്. വിജേഷ്ഒളിവില്‍ കഴിയുകയാണ്. അതേസമയം മാരകായുധങ്ങളുമായി ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് മാ രകായുധ നിയന്ത്രണ നിയമ ത്തിലുള്‍ (ആംസ് ആക്ട്)പ്പെടുത്താന്‍ നീക്കം തുടങ്ങി. ഇതിനായികഴിഞ്ഞ ദിവസം പയ്യന്നൂര്‍ സി.ഐ എം.പി. ആസാദ് ജി ല്ലാകലക്ടറുടെ അനുമതിക്കായി അപേക്ഷ നല്‍കി. കേസിലെ മറ്റ് പ്രതികളെ പിടികൂടാനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

No comments:

Post a Comment