Latest News

പാരമ്പര്യ വൈദ്യന്മാര്‍ ഒത്തുകൂടി : അരയി സ്‌കൂളില്‍ നീര്‍മാതളം ജൈവോദ്യാനത്തിന് തുടക്കമായി

അരയി : നവതി കഴിഞ്ഞ ആറങ്ങാടി വൈദ്യരെന്ന അരയി നാരാ യണന്‍ വൈദ്യരും പത്‌നി ശാരദാമ്മയും തളിപ്പറമ്പിലെ പ്രശസ്ത മായ മൈക്കീല്‍ വൈദ്യ കുടുംബത്തിലെ ചരകന്‍ രവീന്ദ്രന്‍ വൈദ്യ രും കുട്ടികളുമായി നടത്തിയ സംവാദം കൊണ്ട് അരയി ഗവ.യു. പി.സ്‌കൂളിലെ പരിസ്ഥിതി ദിനാ ചരണം വ്യത്യസ്തമായ അ നുഭവമായി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെഭാഗമായി വിദ്യാല യത്തില്‍ നിര്‍മിക്കുന്ന നീര്‍മാത ളം ജൈവോദ്യാനത്തിന് തുടക്കം കുറിക്കാന്‍ എത്തിയതായിരുന്നു നാടിന്റെപ്രിയപ്പെട്ടഭിഷഗ്വര ന്മാര്‍.
സ്‌കൂള്‍ മുറ്റത്ത് നിര്‍മിക്കുന്ന ഉ ദ്യാനത്തില്‍ നിര്‍മാതാളത്തിനു പുറമെ അപൂര്‍വങ്ങളായ നൂറോ ളം ഔഷധ സസ്യങ്ങള്‍ ഇന്ന് ന ട്ടു. വൈദ്യന്മാരും കുട്ടികളും നാ ട്ടില്‍ നിന്നു തന്നെശേ ഖരിച്ചവ യായിരുന്നു ഇവയെല്ലാം.
പി ടി എ പ്രസിഡന്റ് പി.രാജന്‍ ,പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, പി ഭാസ്‌കരന്‍ അര യി, പ്രകാശന്‍ കരിവെള്ളൂ ര്‍, ലിസി ജേക്കബ്, എസ്..ജഗ ദീശ ന്‍, സിനി എബ്രഹാം, എസ്. സി. റഹ്മത്ത് എന്നിവര്‍ പ്രസം ഗിച്ചു. സ്‌കൂള്‍ ലീഡര്‍ കെ. ആ ദിത്യന്‍ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി.



No comments:

Post a Comment