Latest News

ഒരു വീട്ടില്‍ ഒരു മരം പദ്ധതി

പയ്യന്നൂര്‍: ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരു വീട്ടില്‍ ഒരു മരം പദ്ധതിയുടെ ഉദ്ഘാടനം വെള്ളൂര്‍ ജവഹര്‍ വായനശാലാ വളപ്പില്‍ സി.കൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കെ.വി. സുധാകരന്‍, സരിന്‍ശശി, എ.വി. രഞ്ജിത്ത്, ജി. ലിജിത്ത് എന്നിവര്‍ പ്രസംഗിച്ചു. മേഖലാ കമ്മിറ്റികളും യൂനിറ്റുകളും തയ്യാറാക്കിയ തൈകളുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പരിസ്ഥിതി ദിനത്തില്‍ വീടുകളിലെത്തി. ബ്ലോക്ക് പരിധിയില്‍ ഇരുപതിനായിരം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും.

No comments:

Post a Comment