Latest News

നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്ത് ഒരുലക്ഷം രൂപയും മൊബൈല്‍ഫോണും കവര്‍ന്നു

ചന്തേര: ദേശീയപാതയില്‍ ചെറുവത്തൂര്‍ കൊവ്വല്‍ പള്ളിക്ക് സ മീപം നിര്‍ത്തിയിട്ട വ്യാപാരിയുടെ കാറില്‍ നിന്നും ഒരുലക്ഷം രൂപയും മൊബൈല്‍ഫോണും കവര്‍ന്നു.ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.
ചെറുവത്തൂര്‍ ടൗണില്‍ പ്രവ ര്‍ത്തിക്കുന്ന ഷാറോണ്‍ മൊ ബൈല്‍ ഷോപ്പ് ഉടമയും പട ന്നക്കാട് സ്വദേശിയുമായ എന്‍ പി ഷാക്കിറിന്റെ കെ എല്‍ 60 -കെ 715 കാറില്‍ നിന്നാണ് പണം അപഹരിച്ചത്.
കൊവ്വല്‍ പള്ളിക്ക്‌സമീപം കാര്‍ നിര്‍ത്തിയിട്ട ശേഷം പള്ളിയില്‍ പ്രാര്‍ത്ഥനക്ക് പോയി തി രിച്ചുവന്നപ്പോഴാണ് കാറിന്റെ ഇടതുഭാഗത്തെ ഗ്ലാസ് തകര്‍ത്ത നി ലയില്‍ കണ്ടത്.
കാറിനുള്ളിലുണ്ടായിരുന്ന ഒരുലക്ഷത്തി എട്ടായിരം രൂപയും അഞ്ച് മൊബൈല്‍ ഫോണും എ.ടി.എം, ആധാര്‍ കാര്‍ഡ്, പാ ന്‍കാര്‍ഡ് ഉള്‍പ്പെടെ വിലപ്പെട്ട രേ ഖകളടങ്ങിയ ബാഗാണ് കവര്‍ ന്നത്. ഉടന്‍ പരിസരവാസികളെ വി വരമറിയിച്ചെങ്കിലും മോഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ചന്തേര പോലീസില്‍ പ രാതി നല്‍കുകയായിരുന്നു. ച ന്തേര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


No comments:

Post a Comment