Latest News

വായനപക്ഷാചരണം ഇന്ന്

പയ്യന്നൂര്‍: ഫൈന്‍ആര്‍ട്‌സ്ലൈബ്രറി റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തില്‍ വായന പക്ഷാചാരണവും പയ്യന്നൂര്‍ വിദ്യാമന്ദിര്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഗ്രന്ഥശാല സന്ദര്‍ശനവും തുടര്‍പരിപാടികളും ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്‌നടക്കും. കെ.യു പത്മനാഭന്റെ അധ്യക്ഷതയില്‍ ജി.ഡി.മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. എം. നന്ദകുമാര്‍, ഇ. ഭാസ്‌കരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. കെ.വി. സുനില്‍കുമാര്‍ സ്വാഗതവും സി.കെ. സുരേഷ് ബാബു നന്ദിയും പറയും.തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ നടക്കും.

No comments:

Post a Comment