Latest News

വായനാ വാരാഘോഷം

അന്നൂര്‍:വായനാവാരത്തിന്റെ ഭാഗമായി അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തില്‍ പയ്യന്നൂര്‍ ലൈബ്രറി കൗണ്‍സില്‍ നേ തൃസമിതി പ്രസിഡണ്ട് കെ.വി. നാരായണന്‍ അക്ഷരദീപം തെളിയിച്ചു. കാറമേല്‍ എ.എല്‍.പി സ് കൂളിലെ അമ്പത്തിയഞ്ചോളം കു ട്ടികള്‍ അധ്യാപികമാരായ സ നിത, ഷീന എന്നിവരുടെ നേതൃത്വത്തില്‍ ഗ്രന്ഥാലയം സന്ദര്‍ശിച്ചു.
ഗ്രന്ഥാലയം പ്രസിഡണ്ട് കെ.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി. കമ്മാരപൊതുവാള്‍ , കെ..ആര്‍. സി അടിയോടി, കെ.വി. നാരായണന്‍, കെ.വി. ഗീത എന്നിവര്‍ സം സാരിച്ചു. പി.എന്‍. പണിക്കരെ അ നുസ്മരിച്ച് കുട്ടികളുടെ ഗാനാലാപനവുമുണ്ടായിരുന്നു.
അന്നൂര്‍:അന്നൂര്‍ യു.പി. സ്‌കൂളില്‍ വായനാദിനം ആഘോഷിച്ചു.പ്ര ഥമാധ്യാപിക കെ.പി. രമണിയുടെ അധ്യക്ഷതയില്‍ യുവ എഴുത്തുകാരന്‍ വി. വൈശാഖ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പി.എന്‍. പണിക്കരെകുറിച്ചുള്ള ശബ്ദരേഖ കേ ള്‍പ്പിച്ചു. വൈഷ്ണവി ബാബുരാജ്, പി. നാരായണന്‍ നമ്പൂതിരി, വി.എം. ഉമ, വി.എം. രാജശ്രീ എ ന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment