Latest News

വാഹനാപകടം: മൂന്നുപേര്‍ക്ക് പരുക്ക്

പയ്യന്നൂര്‍:ഇന്ന് രാവിലെ രണ്ട് സ്ഥലങ്ങളിലുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു.ദേശീയപാതയില്‍ എടാട്ട് കണ്ണങ്ങാട്ടിന് സമീപം സ്‌കൂട്ടറും ഓമ്‌നി വാനും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടം.തൃക്കരിപ്പൂര്‍ എളമ്പച്ചി സ്വദേശികളായ ബഷീര്‍(25), മുജീബ് (24)എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍. 60-ജി. 8967നമ്പര്‍ സ്‌കൂട്ടറുമായി എതിരെവന്ന കെ.എല്‍.59-ബി. 7218നമ്പര്‍ ഓമ്‌നിവാനിടിക്കുകയായിരുന്നു.സാരമായി പരുക്കേറ്റ ഇരുവരെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
പരിയാരം ദേശീയപാതയില്‍ ധര്‍മ്മശാല മാങ്കടവ് റോഡില്‍ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് കാറിടിച്ച് പരുക്ക്. ഇന്ന് രാവിലെ ഒമ്പതേകാല്‍ മണിയോടെയാണ് അപകടം. പറശ്ശിനിക്കടവ് വിസ്മയ പാര്‍ക്കിലെ ജീവനക്കാരി സജിനിക്കാണ് പരുക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി.



No comments:

Post a Comment