Latest News

ആയുര്‍വ്വേദ ആശുപത്രി ശുചീകരിച്ചു

പയ്യന്നൂര്‍:അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ കണ്ടോത്തെ ഗവ. ആയുര്‍വ്വേദ ആശുപത്രിയുംപരിസരവും ശുചീകരിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായും സര്‍ക്കാരിന്റെ ശുചിത്വ പരിപാടിയുടെയും ഭാഗമായിരുന്നു ശുചീകരണം. പയ്യന്നൂര്‍ സ്റ്റേഷനിലെ ഇരുപത് സേനാംഗങ്ങള്‍ പങ്കെടുത്തു.
സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. ബാലകൃഷ്ണന്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ.വി പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നുശുചീകരണം. നഗരസഭാചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ സഞ്ജീവന്‍സംസാരിച്ചു.

No comments:

Post a Comment