Latest News

പയ്യന്നൂര്‍ ജേസീസിന് അംഗീകാരം

പയ്യന്നൂര്‍:ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ മേഖല 19ന്റെ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച ചാപ്റ്ററിനുള്ള അവാര്‍ഡിന് പയ്യന്നൂര്‍ ജേസീസ് അര്‍ഹമായി. മികച്ച സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളാണ് പയ്യന്നൂര്‍ ജേസീസിന് ഈബഹുമതി നേടിക്കൊടുത്തത്. നൂറു ദിവസത്തെ പരിശീലന പരിപാടി, വിന്നര്‍ സ്റ്റുഡന്റ് ക്യാമ്പ്, ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍കരണ ക്ലാസ്, അമ്മമാര്‍ക്കായി മാര്‍ഗ്ഗദര്‍ശക ക്ലാസ് എന്നിവയെല്ലാം നടത്തിയിരുന്നു. റാണിപുരത്തുനടന്ന ജേസീസ് അര്‍ദ്ധ വാര്‍ഷിക സമ്മേളനത്തില്‍ പയ്യന്നൂര്‍ ജേസീസ് പ്രസിഡണ്ട് ജയജിത്ത്എം.പി അവാര്‍ഡ് ഏറ്റുവാങ്ങി.

No comments:

Post a Comment