Latest News

പയ്യന്നൂര്‍ എ. കുഞ്ഞിരാമന്‍ അടിയോടി സ്മാരക സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന് തുടക്കം

 പയ്യന്നൂര്‍:നാടിന്റെ വികസനത്തിന് പ്രധാന ഘടകം നല്ലൊരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണെന്നും അത് വിദ്യാലയങ്ങളിലൂടെയാണ് പ്രാവര്‍ത്തികമാക്കുന്നതെന്നും മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.
പയ്യന്നൂര്‍ എ. കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ. വൊ ക്കേഷണ്‍ ഹയര്‍സെക്കന്ററി സ ്കൂള്‍ ശതാബ്ദി ആഘോഷത്തിന്റെയും നഗരസഭ നിര്‍മ്മിച്ച ക്ലാ സ്മുറികളുടെയും ഉദ്ഘാടനം നി ര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതാന്ധതയില്‍ നിന്ന് മാറി മതനിരപേക്ഷമായ നിലയിലേക്ക് ഇന്ന് പൊതുവിദ്യാഭ്യാസംശ ക്തിപ്പെട്ടുകൊണ്ടിരിക്കുന്നുവെ ന്നും പഠനരംഗം ഇന്ന് ആധുനിക സം വിധാനങ്ങളിലേക്ക് മാറിയിരിക്കുകയാണെന്നും അതിന് സ്‌കൂ ളുകള്‍ ആധുനികവല്‍കരിക്കുന്നതിന്‌ഹൈടെക് സംവിധാനംവ രുന്നുവെന്നുംഅദ്ദേഹംകൂട്ടിച്ചേ ര്‍ത്തു.
നാടിന്റെ വികസനത്തിന് നൂറുതലമുറയെ വാര്‍ത്തെടുത്ത പയ്യന്നൂര്‍ ഗവ. ഹൈസ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ വികസ നം കൈവരിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു.
സ്‌കൂള്‍ വിദ്യാര്‍ത്ഥി പ്രണവ് താന്‍ രചിച്ച അമ്മമഴ എന്ന പു സ്തകംമന്ത്രിക്ക് സമ്മാനിച്ചു. സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. നഗരസഭാ ചെയ ര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, വൈസ് ചെയര്‍മാന്‍ കെ.പി. ജ്യോ തി, സ്ഥിരം സമിതി അധ്യക്ഷരായ വി. ബാലന്‍, എം. സഞ്ജീവന്‍, കൗണ്‍സിലര്‍മാരായ വി. ന ന്ദകുമാര്‍, എ.കെ. ശ്രീജ, പി.പി. ദാമോദരന്‍, വി.എച്ച്.എസ്.ഇ. അസിസ്റ്റന്റ് ഡയരക്ടര്‍ എം. ഉബൈദുള്ള, എ.ഇ.ഒ കെ.വി. രവീന്ദ്രന്‍, ബിപിഒ എ. ലക്ഷ്മണന്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ ടി.ഐ. മധുസൂദനന്‍, അഡ്വ. ഡി.കെ. ഗോപിനാഥ്, എം. രാമകൃഷ്ണന്‍, കെ.ടി. സഹദുല്ല, ടി.സി.വി ബാലകൃഷ്ണന്‍, പി.വി. ദാസന്‍, പി.ജയന്‍, എ.വി. തമ്പാ ന്‍, ടി.രാമകൃഷ്ണന്‍, ടി.പി. സുനി ല്‍കുമാര്‍, ഇക്ബാല്‍പോപ്പുലര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്ര സിഡണ്ട് വി.പി. കൃഷ്ണപൊതുവാള്‍, പ്രധാനാധ്യാപകന്‍ ടി.എസ്. രാമചന്ദ്രന്‍, പ്രിന്‍സിപ്പല്‍ സി.കെ.ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment