Latest News

ഭര്‍ത്താവിനൊപ്പം എത്തിയ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമം: നാലുപേര്‍ അറസ്റ്റില്‍

ആലക്കോട്: ഭര്‍ത്താവിനോടൊ പ്പം വിനോദയാത്രക്കെ ത്തിയ വിദേശവനിത യെ പീഡിപ്പിക്കാന്‍ ശ്രമം; നാലുപേര്‍അറസ്റ്റില്‍.ആലക്കോട് മ ഞ്ഞപ്പുല്ല്‌ റിസോര്‍ട്ടിലാണ്‌സംഭവം. ഇരുപത്തിയേഴുകാരിയായ ഫിലിപ്പൈന്‍സുകാരി ഭര്‍ത്താവ് ചെറുപുഴ വയക്കര പൊന്നംവയലിലെ ടിന്‍സ്‌പോളും കുടുംബത്തിനോടൊപ്പം ഇന്നലെ വൈകുന്നേരം ആലക്കോട് മഞ്ഞപ്പുല്ല് റിസോര്‍ട്ടിലെത്തിയതായിരുന്നു.രണ്ട് ദിവസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ വെള്ളാട് ഒറ്റത്തൈയിലെ കാഞ്ഞിരക്കാട്ട് കു ന്നേല്‍ വീട്ടില്‍ ബൈജു തോമസ്(31), വിദേശത്തുനിന്നും അവധിക്ക് വരികയും ഇന്ന് തിരിച്ചുപോകേണ്ട ആലക്കോട് പെരുനിലം എടാട്ടേന്‍ ഹൗസില്‍ ഷിന്റോ തോമസ് (30),ആലക്കോട് ടൗ ണിലെ ഓട്ടോ ഡ്രൈവര്‍ വെള്ളാ ട് ഒറ്റത്തൈയിലെ പാറേപ്പുറം റോബിന്‍ മാത്യു(36), സ്വകാര്യ ബസ്സ് ഡ്രൈവര്‍ കാപ്പിമലയിലെ പള്ളിക്കുടിയില്‍ ജോമി തോമസ്(25)എന്നിവരെ ആലക്കോട് സി.ഐ. ഇ.പി. സുരേശ നും സംഘവും അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. റി സോര്‍ട്ടിലെത്തിയ യുവതിയെ കടന്നുപിടിക്കുന്നത് കണ്ട് തടയാനെത്തിയ ഭര്‍ത്താവിനെയും അ മ്മയേയും രണ്ടുംമൂന്നും നാലും പ്രതികള്‍ തടഞ്ഞുനിര്‍ത്തുകയും അടിച്ചുപരുക്കേല്‍പിക്കുയും ചെ യ്തതായും രണ്ട് പവന്റെ സ്വര്‍ണ്ണ മാല നഷ്ടപ്പെട്ടതായും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
സംഭവത്തിനുശേഷം ഒളിവി ല്‍ പോയ പ്രതികളെ രാത്രിയോ ടെയാണ് പോലീസ്പിടികൂടിയത്.

No comments:

Post a Comment