Latest News

കോറോത്തെ ആയുധശേഖരം പിടികൂടിയ സംഭവം റെയ്ഡ് തുടരുന്നു അന്വേഷണം ഊര്‍ജ്ജിതം

പയ്യന്നൂര്‍:കോറോം നോര്‍ത്ത് വാ യനശാലക്ക് സമീപം വടിവാളുക ളും ബോംബും കണ്ടെത്തിയ സം ഭവത്തില്‍ പോലീസ് സ്ഥലമുടമക്കെതിരെ പ്രാഥമികമായി കേ സെടുത്തു.
ജില്ലാ പോലീസ് മേധാവിയു ടെ നിര്‍ദ്ദേശപ്രകാരം രണ്ടുദിവസമായി പയ്യന്നൂര്‍മേഖലയില്‍രാ ത്രി കാല വാഹനപരിശോധന കര്‍ശനമാക്കിയിരുന്നു. ആയുധങ്ങള്‍ ക്കും മറ്റുമായി പോലീസ് റെയ് ഡ് ശക്തമാക്കാന്‍ പോലീസ് ശ്ര മംതുടങ്ങിയിരുന്നു.ഇതിനിടെയാ ണ്‌നാട്ടുകാരുടെശ്രദ്ധയില്‍ പെ ട്ട ആയുധശേഖരത്തെകുറിച്ച് പോ ലീസില്‍ വിവരമറിയിക്കുന്നത്.
നിര്‍മ്മിച്ച് ദിവസങ്ങള്‍ മാ ത്രം പഴക്കമുള്ള നാല് വടിവാളുകളും കുറച്ച് കാലപ്പഴക്കം തോ ന്നിക്കുന്ന അഞ്ച് വടിവാളുകളും ഒരുസ്റ്റീല്‍ബോംബുമാണ് ക ണ്ടെ ത്തിയത്.മണ്ണ് നിറച്ച പ്ലാസ്റ്റിക് ബ ക്കറ്റില്‍ വെച്ച് പ്ലാസ്റ്റിക്ക് കൊണ്ട് ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ബോംബ്. ് റെയ്ഡ് ഭയന്ന് ഉപേക്ഷിച്ചതാവാമെന്ന കണക്കുകൂട്ടലിലാണ് പോലീസ്.
അതേസമയം ആയുധശേഖ രം കണ്ടെത്തിയ സാഹചര്യത്തി ല്‍ പയ്യന്നൂര്‍ സി.ഐ. എം.പി ആ സാദ്, എസ്.ഐ. കെ.പി.ഷൈന്‍, അഡീഷണല്‍ എസ്.ഐ അശോകന്‍ എന്നിവരുടെ നേതൃത്വത്തി ല്‍ വന്‍ പോലീസ് സംഘം ഇ ന്ന ലെ രാത്രിമുതല്‍ നേരം പുലരുവോളം കോറോം, ആലക്കാട്, തു ടങ്ങി ഏഴോളം സ്ഥലങ്ങളില്‍ റെ യ്ഡ് നടത്തി. റെയ്ഡ് തുടരുകയാണ്.ദൂരദേശത്തുള്ള ചിലര്‍ രാ ത്രികാലങ്ങളില്‍ പയ്യന്നൂര്‍ മേഖലയില്‍ ചുറ്റിക്കറങ്ങുന്നുണ്ടെന്ന സൂ ചനയെ തുടര്‍ന്ന് ഇന്നുമുതല്‍ രാത്രികാല വാഹനപരിശോധന കര്‍ശനമാക്കി.കണ്ണൂരില്‍ നിന്നും ബോംബ് സ്‌ക്വാഡ്സ്ഥലത്തെത്തി. ഉച്ചയോടെ കണ്ടെടുത്ത ബോംബ് നിര്‍വീര്യമാക്കും

No comments:

Post a Comment