Latest News

കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രം ദ്രവ്യകലശം നാളെ മുതല്‍

പരിയാരം: കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രം ദ്രവ്യകലശ ഉത്സവം നാളെ മുതല്‍ പത്തൊമ്പതുവരെ നടക്കും.
ക്ഷേത്രാചാര്യന്‍ നടുവത്ത് പുടയൂര്‍ വാസുദേവന്‍ നമ്പൂതിരിക്കാപ്ട മുഖ്യകാര്‍മ്മികത്വം വഹിക്കും. വിവധ ആധ്യാത്മിക-കലാ സാംസ്‌കാരിക പരിപാടികള്‍ നടക്കും. ഇന്ന് വൈകുന്നേരം നാല് മണിക്ക് കലവറ നിറയ്ക്കല്‍ ഘോഷയാത്ര തുടര്‍ന്ന് ആചാര്യസ്വീകരണം.
ആറിന് സുവനീര്‍ പ്രകാശനം. കൈതപ്രം ദാമോദരന്‍ നമ്പൂതിരി നിര്‍വ്വഹിക്കും. ഏഴ്മണിക്ക് നടക്കുന്ന സമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.കെ.ശ്രീധരന്‍അധ്യക്ഷ ത വഹിക്കും.തുടര്‍ന്ന്‌നാട്ടുപൊലിമ.
പന്ത്രണ്ടിന് തിങ്കളാഴ്ച വൈ കുന്നേരം ആറരമണിക്ക് മതേതര കൂട്ടായ്മ ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ ക ലാപരിപാടികള്‍.
പതിമൂന്നിന് ചൊവ്വാഴ്ച വൈ കുന്നേരം ആറരമണിക്ക് ക്ഷേത്ര കൂട്ടായ്മ മലബാര്‍ ദേവസ്വം ചെ യര്‍മാന്‍ സജീവ് മാറോളി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഭക്തിഗാനസന്ധ്യ.
പതിനാലിന് ബുധനാഴ്ച വൈകുന്നേരം ആറരമണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യം. ടി.വി. രാജേ ഷ് എം.എല്‍.എ അധ്യക്ഷത വ ഹിക്കും. എട്ട് മണിക്ക് നാടകം.
പതിനഞ്ചിന് വ്യാഴാഴ്ചവൈകുന്നേരം ആറരമണിക്ക് വനിതാസംഗമം പി.കെ. ശ്രീമതി എം.പിയും പതിനാറിന് വെള്ളിയാഴ്ച ആധ്യാത്മിക സമ്മേളനം സ്വാമി അമൃതകൃപാനന്ദയും ഉദ്ഘാടനം ചെയ്യും. പതിനേഴിന് ശനിയാഴ്ച വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ ഗാനമേള.
പതിനെട്ടിന് ഞായറാഴ്ച വൈ കുന്നേരം ആറരമണിക്ക് നടക്കുന്ന സമാപന സമ്മേളനം മ ന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ് ഘാടനം ചെയ്യും. പത്തൊമ്പതിന് തിങ്കളാഴ്ചദ്രവ്യകലശ സമാപനം. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് കലശസദ്യ, വൈകുന്നേരം അഞ്ച് മ ണിക്ക് തിടമ്പ്‌നൃത്തവും നടക്കും.

No comments:

Post a Comment