Latest News

ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചു റിയാസ് മൗലവി വധക്കേസ്:കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും

കാസര്‍കോട്: പഴയചൂരിയിലെ മദ്രസാധ്യാപകന്‍ കുടക് സ്വ ദേ ശി മുഹമ്മദ് റിയാസ് മൗല വി യെ പള്ളിമുറിയില്‍ കയറി കഴു ത്തറുത്ത് കൊലപ്പെടുത്തിയ കേ സില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചു. ഈ സാഹചര്യത്തില്‍ കുറ്റപത്രം തിങ്കളാഴ്ച ജില്ലാ കോ ടതിയില്‍ സമര്‍പ്പിക്കുമെന്ന് അ ന്വേഷണഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് എസ് പി ഡോ. എ ശ്രീ നിവാസ്പറഞ്ഞു.
റിയാസ് മൗലവി വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സ്‌ക്വാ ഡില്‍പെട്ട തളിപ്പറമ്പ് സി.ഐ പി.കെ സുധാകരനാണ് കുറ്റപ ത്രം സമര്‍പ്പിക്കുക. ഈ കേസില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോ സിക്യൂട്ടറായി നിയമിച്ച കോഴി ക്കോട്ടെ പ്രമുഖ ക്രിമിനല്‍ അഭി ഭാഷകന്‍ അഡ്വ. എം അശോ ക നു മായി ക്രൈംബ്രാഞ്ച് എസ് പി കുറ്റപത്രം സമര്‍പ്പിക്കുന്ന തു ള്‍പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. കുറ്റപത്രത്തിന്റെ അവ സാന നടപടി ക്രമങ്ങള്‍ നാളത്തോടെ പൂര്‍ത്തിയാക്കും. കേസി ല്‍ എത്ര സാക്ഷികളെ ഉള്‍പെ ടുത്തണമെന്നതു സംബന്ധി ച്ചു ള്ള വിവരം പിന്നീട് അറിയിക്കു മെന്നും അന്വേഷണ ഉദ്യോഗ സ്ഥന്‍ വ്യക്തമാക്കി.
കേരളത്തെ തന്നെ നടുക്കിയ പ്രമാദമായ റിയാസ് മൗലവി വധ ക്കേസില്‍ 153എ വകുപ്പ് ഉള്‍പെടു ത്തിയതിനാല്‍ കുറ്റപത്ര സമ ര്‍പ്പണത്തിന് ആഭ്യന്തര വകുപ്പി ന്റെ അനുമതി വേണ്ടിവരി കയാ യിരുന്നു. അനുമതി ലഭിക്കാന്‍ വൈകിയതാണ് കുറ്റപത്രം സമ ര്‍പ്പി ക്കുന്നതിനും കാലതാമസം നേരിട്ടത്. വിവിധ മത വിഭാഗങ്ങ ള്‍,വംശങ്ങള്‍ തുടങ്ങിയവര്‍ തമ്മി ല്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഉദ്ദേശിച്ച് ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്കാണ് 153 എ വകുപ്പ് ചുമത്തുന്നത്.
നാട്ടില്‍ വര്‍ഗീയ കലാപം സൃ ഷ്ടിക്കുക എന്ന ലക്ഷ്യത്തോ ടെ യാണ് റിയാസ് മൗലവിയെ കൊ ലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി രുന്നു.കേസില്‍ സ്‌പെഷ്യല്‍ പ്രോ സിക്യൂട്ടറായി എം.അശോകനെ സര്‍ക്കാര്‍ നിയമിക്കുക കൂടി ചെ യ്തതോടെ കുറ്റപത്രസമ ര്‍പണ വും തുടര്‍ന്ന് വിചാരണയും നടത്തുന്നതിനുള്ള നടപടി കള്‍ വേഗത്തിലാവുകയാണ്. 2017 മാര്‍ ച്ച് ഇരുപതിന് അര്‍ദ്ധരാ ത്രിയോ ടെയാണ് പള്ളിമുറിയില്‍ അതിക്ര മിച്ചുകയറിയ സംഘം റി യാസ്മ ൗലവിയെകൊലപ്പെടു ത്തിയത്.

No comments:

Post a Comment