Latest News

അസംഘടിതരുടെ ക്ഷേമം എവിടെ

ഇന്ത്യയിലെ തൊഴിലാളികളില്‍ 93 ശതമാനവും അസംഘടിതരാണ്. 
എന്നാല്‍ ഇന്ത്യയുടെ ജി ഡി പി യില്‍ 60-65 ശതമാനം ഈ വിഭാഗം തൊഴിലാളികളുടെ അധ്വാനമാണ്. തിരിച്ച് ഇവര്‍ക്ക് ലഭിക്കുന്നത് ജീവിത ദുരിതങ്ങള്‍ മാത്രം. അസംഘടിതരെ സംഘടിപ്പിക്കുക എന്നതാണ് വര്‍ത്തമാനഘട്ടത്തില്‍ നാം ഏറ്റെടുക്കേണ്ട പ്രധാന കടമ. നവലിബറല്‍ 
നയങ്ങള്‍ തുടരുമ്പോള്‍ സ്ഥിരം തൊഴിലും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള 
സാമൂഹ്യക്ഷേമ പദ്ധതികളും അപ്രത്യക്ഷമാകും. ഈ സാഹചര്യത്തിലാണ് നമ്മുടെ ബഹുമാനപ്പെട്ട ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രഖ്യാപനം 
ശ്രദ്ധേയമാകുന്നത്. അസംഘടിതരായതൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തും എന്നായിരുന്നു പ്രഖ്യാപനം.അസംഘടിതരായ 
തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താനാണ് നമ്മുടെ രാജ്യത്ത് 
Unorganised Workers Social Security Act 2008ല്‍ നിലവില്‍ വന്നത്. നമ്മുടെ രാജ്യത്ത് നിയമങ്ങള്‍ പലതുണ്ടെങ്കിലും സാധാരണ ജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഗുണകരമായ എല്ലാ നിയമങ്ങളും ഉറങ്ങിക്കിടക്കുകയാണ്. അസംഘടിതരായ 
തൊഴിലാളികള്‍ക്ക് അല്‍പ്പം ആശ്വാസം പകരേണ്ട നിയമവും അതുപോലെ മയക്കത്തിലാണ്. നിയമത്തില്‍ തന്നെ അപാകതകള്‍ പലതുണ്ട്. സാമൂഹ്യ ക്ഷേമം എന്താണെന്ന് 2008ലെ നിയമത്തില്‍ നിര്‍വ്വചിക്കുന്നില്ല. ഇന്ത്യയില്‍ പണിയെടുക്കുന്ന  മുഴുവന്‍ അസംഘടിത തൊഴിലാളികള്‍ക്കും ഈ നിയമം ബാധകമാണെന്ന് പറയുന്നില്ല. നിലവില്‍ ESIC, EPF തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന തൊഴിലാളികളെ ഈ നിയമം ഒഴിവാക്കുകയാണ്. അതോടെ അവരുടെ ക്ഷേമം അപ്രത്യക്ഷമാകും. എല്ലാ തൊഴിലാളികളെയും ഉള്‍പ്പെടുത്താന്‍ സമഗ്രമായ ഭേദഗതി ഈ നിയമത്തിന് അത്യാവശ്യമാണ്.
International Labour Organisation (ILO) എല്ലാ തൊഴിലാളികള്‍ക്കും ക്ഷേമം ഉറപ്പുവരുത്തണം എന്ന് നിര്‍ദ്ദേശിക്കുന്നു. ഐ എല്‍ ഒ യുടെ 102 കണ്‍വെന്‍ ഷനില്‍ എന്താണ് സാമൂഹ്യസുരക്ഷ എന്ന് കൃത്യമായി നിര്‍വ്വചിക്കുന്നുണ്ട്. 
കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവര്‍ക്കും ചികിത്സാ സൗകര്യങ്ങള്‍, 
തൊഴിലില്ലായ്മക്കുള്ള പരിഹാരം, പ്രായമായാല്‍ ജീവിക്കാനുള്ള വരുമാനം, തൊഴില്‍ ജന്യ രോഗങ്ങളില്‍ നിന്നും മുക്തി, പ്രസവാനുകൂല്യം, കുടുംബനാഥന്‍ 
മരണപ്പെട്ടാല്‍ കുടുംബത്തിന് സഹായം ഇവയൊക്കെയാണ് പ്രധാനം. 
ഇന്ത്യയിലെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം സാമൂഹ്യസുരക്ഷ വെറും സ്വപ്നം മാത്രമായി മാറുകയാണ്. തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്താന്‍ നടത്തിയ എല്ലാ നിയമ നിര്‍മ്മാണങ്ങളും ഇന്ന് ഉടമകളുടെ മാത്രം താല്‍പര്യം സംരക്ഷിക്കാന്‍ മാറ്റി എഴുതുകയാണ്. ഏത് നിസാര കാര്യത്തിനും 
തൊഴിലാളികളെ പിരിച്ചുവിടാന്‍ ഉടമകള്‍ക്ക് അധികാരം നല്‍കുന്നതാണ് പുതിയ നിയമങ്ങള്‍. തൊഴിലാളി മൂത്രമൊഴിക്കാന്‍ സമയം 
ചെലവഴിക്കുന്നതിനാല്‍ എത്ര വെള്ളം കുടിക്കണം എന്ന് തൊഴിലുടമ 
തീരുമാനിക്കുന്ന സ്ഥിതി വിശേഷം ഇന്ന് ഇന്ത്യന്‍ തൊഴില്‍ രംഗത്ത് സാര്‍വ്വത്രികമാകാന്‍ പോകുകയാണ്. നവലിബറല്‍ നാളുകളില്‍ ഇനിയും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നും 
ഉയരുന്ന സമര വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.അസംഘടിത മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച നിയമത്തില്‍ കൃത്യമായ നിര്‍വ്വചനം ദേശീയ ഉപദേശക സമിതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നിയമനിര്‍മ്മാണം 
നടക്കുമ്പോള്‍ ആരും ചെവിക്കൊണ്ടില്ല. നിര്‍വ്വചനം ഇതായിരുന്നു.
All unorganised workers including those who go in and out of the formal and informal sectors of the economy (like contract labourers) and excluded from the preview of the Act should be only two catogery of workers 1)  workers in the formal sector who are already covered by the existing PF and ESIC scheme and 2) Self employed workers and others who pay income tax and are relatively better off such as doctor and lawyers.
നിയമപ്രകാരം ഒരു തൊഴിലാളി സ്വയം അപേക്ഷ നല്‍കിയാല്‍ അതാത് സംസ്ഥാന ബോര്‍ഡ് ആ തൊഴിലാളിക്ക് അംഗീകാരം നല്‍കും. എന്നാല്‍ ഇതിന് 
വിപരീതമായി കര്‍ണാടക ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ അംഗീകാരത്തി നായി തൊഴിലാളികളില്‍ നിന്നും മറ്റു പല രേഖകളും ആവശ്യപ്പെടുന്നതായി പരാതി ഉയരുന്നുണ്ട്. നിയമത്തില്‍ പറയുന്ന പത്ത് സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ഇവയാണ്.
1. Aam Admi Bima Yojana (AABY)
2. Rashtriya Swasthya Bima Yojana (RSBY)
3. National Family Benefit Scheme (NFBS)
4. Indira Gandhi National Social Assistance Scheme which provides pension to the elderly, widows ad disabled (NSAS)
5. Janani Suraksha Yojana (JSY)
6. Janasree Bima Yojana (JBY)
7. Handloom Weavers Comprehensive Welfare Scheme
8. Handicraft Artisans Comprehensive Welfare Scheme
9. National Fishermens Welfare Scheme
10. Master Craftsman’s Pension Scheme
(Meant only for award winning craftsman)
ഈ പദ്ധതികള്‍ വിവിധ മന്ത്രാലയങ്ങളാണ് നടപ്പിലാക്കുന്നത്. 
അതുകൊണ്ടുതന്നെ ഓരോ പദ്ധതിയിലും ഉള്‍പ്പെടുത്തേണ്ടവരുടെ നിബന്ധനകള്‍ പലതാണ്. ഉള്‍പ്പെടുത്തുന്നതിലും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിലും പല രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയാണ്. 

No comments:

Post a Comment