Latest News

അശ്ലീല വാട്‌സ് അപ്പ് സന്ദേശം: നേതാവിനെതിരെ നടപടിക്ക് സാധ്യത

തൃക്കരിപ്പൂര്‍: പി.എസ്.സി കോ ച്ചിംഗ് സെന്റര്‍ ജീവനക്കാരിയായ ഭര്‍തൃമതിക്ക് വാട്‌സ്അപ്പിലൂടെ അശ്ലീല സന്ദേശമയച്ച യുവ നേ താവിനെതിരെ നടപടിക്ക് സാധ്യതയേറി. തൃക്കരിപ്പൂരില്‍ പി.എസ്.സി. കോച്ചിംഗ് സെന്റര്‍ നടത്തുന്ന പ്രമുഖ പാര്‍ട്ടിയുടെ യുവ നേ താവിനെതിരെയാണ് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി കുടുംബാംഗമായ യുവതിയും ഭര്‍തൃകുടുംബവും പ രാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ജില്ലാ കമ്മിറ്റി ഏരിയാ കമ്മിറ്റിയില്‍ ചര്‍ച്ചക്ക് വിടുകയായിരുന്നു.അടുത്ത ദിവസം ഇക്കാര്യത്തില്‍ ഉചിതമായ നടപടിയുണ്ടാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്തരം 'യുവ നേതാക്കളുടെ' ചെയ്തികള്‍ വ ലിയ ചേരിതിരിവിനും മറ്റും സാ ഹചര്യമുണ്ടാക്കുന്നുവെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. അന്നൂര്‍ സ്വദേശിയും ഭര്‍തൃമതിയുമായ കോച്ചിംഗ് സെന്ററിലെ ജീവനക്കാരിയുമായ യുവതിക്കാണ് സ്ഥാപന ഉടമയായ യുവ നേതാവ് വാട്‌സപ്പില്‍ അശ്ലീല സന്ദേശമയച്ചത്. ഇത് നാട്ടുകാര്‍ക്കിടയില്‍ വിവാദമായിരുന്നു. കഴിഞ്ഞദിവസം യുവതിയുടെ ഭര്‍ തൃപിതാവിന്റെ ടയര്‍കടക്ക് മുന്നി ല്‍ കോഴിമാലിന്യം തള്ളിയ സംഭവമുണ്ടായിരുന്നു. പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ച ന്തേര പോലീസ് കേസെടുത്തിട്ടുണ്ട്.

No comments:

Post a Comment